11:23am 11 November 2026
NEWS
ചൈതന്യാനന്ദ സരസ്വതി ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന പരാതിയുമായി പതിനേഴ് പെൺകുട്ടികൾ
24/09/2025  12:40 PM IST
nila
  ചൈതന്യാനന്ദ സരസ്വതി ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന പരാതിയുമായി പതിനേഴ് പെൺകുട്ടികൾ

സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഒരു ആശ്രമം നടത്തുന്ന ഒരു സ്ഥാപനത്തിൽ പഠിക്കുന്ന പതിനേഴ് വിദ്യാർത്ഥിനികൾ സ്ഥാപനത്തിന്റെ ഡയറക്ടറായ സന്ന്യാസിക്കെതിരെ ലൈം​ഗികാരോപണങ്ങളുമായി രം​ഗത്ത്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥസാരഥിക്കെതിരെയാണ് പെൺകുട്ടികൾ പരാതി നൽകിയത്. സാമ്പത്തിക ദുർബല വിഭാഗ (ഇഡബ്ല്യുഎസ്) ക്വാട്ടയിൽ പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചത്. പെൺകുട്ടികൾ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. 

 ബിരുദാനന്തര മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് ചൈതന്യാനന്ദ സരസ്വതിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്.  ചൈതന്യാനന്ദ സരസ്വതി തങ്ങളെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും പെൺകുട്ടികൾ ആരോപിക്കുന്നു.  ചൈതന്യാനന്ദ സരസ്വതിക്ക് വഴങ്ങാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ഫാക്കൽറ്റിയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും തങ്ങളെ നിർബന്ധിച്ചെന്നും പെൺകുട്ടികൾ വെളിപ്പെടുത്തി.

ആശ്രമത്തിൽ ജോലിചെയ്യുന്ന ചില വാർഡൻമാരാണ് ചൈതന്യാനന്ദ സരസ്വതിക്ക് തങ്ങളെ പരിചയപ്പെടുത്തിയതെന്ന് പെൺകുട്ടികൾ പറയുന്നു.  വിദ്യാർത്ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങൾക്കും കേസെടുത്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ഗോയൽ പറഞ്ഞു. അതേസമയം, കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നും ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു. 

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തും പ്രതിയുടെ വസതിയിലും റെയ്ഡ് നടത്തി. പിന്നാലെയാണ് ഇയാൾ ഒളിവിൽപ്പോയത്. ആഗ്രയ്ക്ക് സമീപമാണ് ഇയാളെ അവസാനമായി കണ്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിവരികയാണ്. ആരോപണങ്ങൾ ഉയർന്നതോടെ ആശ്രമ ഭരണസമിതി ഇയാളെ ആശ്രമത്തിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img