05:44am 30 April 2026
NEWS

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് യമുന എക്സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചു; നാലുപേർക്ക് ദാരുണാന്ത്യം

16/12/2025  10:50 AM IST
nila
 കനത്ത മൂടൽമഞ്ഞിനെ തുടർന്ന് യമുന എക്സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചു; നാലുപേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി–ആഗ്ര എക്സ്പ്രസ് വേയിൽ വൻ ദുരന്തം. യമുന എക്സ്പ്രസ് വേയുടെ ആഗ്ര–നോയിഡ കാരിയേജ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. 25ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

മഥുര ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞതോടെ ഏഴ് ബസുകളും മൂന്ന് കാറുകളും ഒന്നിന് പിന്നാലെ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു.

സംഭവവിവരം ലഭിച്ചതോടെ അഗ്നിരക്ഷാസേനയും പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റവർ ഇല്ലെന്നും, മറ്റ് യാത്രക്കാരെ സർക്കാർ വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിച്ചെന്നും അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം എക്സ്പ്രസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img