07:22pm 13 May 2026
NEWS
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ആദ്യ വനിതാ പ്രിൻസിപ്പൽ
13/05/2026  10:51 AM IST
ചെറുകര സണ്ണിലൂക്കോസ്
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്  ആദ്യ വനിതാ പ്രിൻസിപ്പൽ

 

ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലായി പ്രൊഫ.സൂസൻ എലിയാസിനെ നിയമിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയാണ്

145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.കോളേജ് ചെയർമാനും ഡൽഹി ബിഷപ്പുമായ റൈറ്റ് റവ. ഡോ. പോൾ സ്വരൂപ് ആണ് നിയമന ഉത്തരവ് നൽകിയത്.ജൂൺ 1-ന് പ്രൊഫ. സൂസൻ എലിയാസ് പുതിയ ചുമതലയേൽക്കും. 

മൾട്ടിമീഡിയ ടെക്നോളജിയിൽ വിദഗ്ധയും കമ്പ്യൂട്ടർ സയൻസ് പ്രൊഫസറുമായ അവർക്ക് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അക്കാദമിക് നേതൃപരിചയമുണ്ട്. വി.ഐ.ടി വെല്ലൂർ, ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച അവർ, നിലവിൽ ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലറായി (ഗവേഷണം) പ്രവർത്തിച്ചുവരികയായിരുന്നു.
 
1928-ൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയെങ്കിലും, ഒരു വനിത പ്രിൻസിപ്പൽ സ്ഥാനത്തേക്ക് എത്തുന്നത് കോളേജിനെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img