NEWS
വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നതിൽ കാലതാമസം: പേൾ ഖത്തറിലെ കാർ ഡീലർഷിപ്പ് അടച്ചുപൂട്ടി
28/08/2025 11:36 AM IST
nila

ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിന് പേൾ ഖത്തറിലെ കാർ ഡീലർഷിപ്പ് അഡ്മിനിസ്ട്രേറ്റീവ് അടച്ചുപൂട്ടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പ്രഖ്യാപിച്ചു.പേളിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് കാർസ് അൽമനയയാണ് ഒരു മാസത്തേക്ക് വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചു പൂട്ടിയത്.സ്പെയർ പാർട്സ് നൽകുന്നതിൽ പരാജയപ്പെട്ടതായും വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നതിൽ കാലതാമസംനേരിട്ടതായും മന്ത്രാലയം പരിശോധനയിൽ കണ്ടെത്തി.
ഉപഭോക്തൃ സംരക്ഷണ
നിയമം 2008 നമ്പർ (8) ആർട്ടിക്കിൾ നമ്പർ 16 ലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഡീലർഷിപ്പ് പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടൽ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











