04:21pm 25 October 2026
NEWS
യുട്യൂബ് ഡയറ്റ് പരീക്ഷിച്ച ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
09/03/2025  05:35 PM IST
nila
യുട്യൂബ് ഡയറ്റ് പരീക്ഷിച്ച ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ശരീരത്തിന്റെ വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. കണ്ണൂർ മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ ആലക്കാടൻ ശ്രീധരൻ - ശ്രീജ ദമ്പതികളുടെ മകൾ എം ശ്രീനന്ദ(18) ആണ് മരിച്ചത്. ഭക്ഷണത്തിന്റെ അളവ് കുറച്ചതിനെ തുടർന്നുണ്ടായ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭക്ഷണത്തിന്റെ അളവ് കുറച്ചതോടെ പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയതായാണ് വിവരം. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടക്കം ചികിത്സ തേടിയിരുന്നു .മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ശ്രീനന്ദ.സഹോദരൻ: യദുനന്ദ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img