01:53am 27 June 2026
NEWS
ദീപക് ജോയ് എം എൽ എ യുടെ ഓഫിസ് തുറന്നു
26/06/2026  07:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദീപക് ജോയ് എം എൽ എ യുടെ ഓഫിസ് തുറന്നു

കൊച്ചി: ദീപക് ജോയ് എം എൽ എ യുടെ തൃപ്പൂണിത്തുറ നിയോജക മണ്ഡലം ഓഫിസ് കണ്ണൻകുളങ്ങര ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മനസിൽ ഇടം നേടിയാൽ മാത്രമേ ഏതൊരു ജന പ്രതിനിധിയും ശോഭിക്കാൻ കഴിയൂ എന്ന് തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു. വർഷങ്ങളോളം മണ്ഡലത്തെ പ്രതിനിധീകരിച്ച കെ ബാബു ജനപ്രതിനിധികൾക്ക് മാതൃകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. നൂറു കണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ഓഫിസ് ഉദ്ഘാടനം നടന്നത്.  

ഹൈബി ഈഡൻ എം പി അധ്യക്ഷത വഹിച്ചു. ദീപക് ജോയ് എം എൽ എ സ്വാഗതവും മുസ്ലിംലീഗ് നിയോജമണ്ഡലം പ്രസിഡൻ്റ് എം.എ ഇക്ബാൽ നന്ദിയും പറഞ്ഞു. മുൻ മന്ത്രി കെ.ബാബു, യു ഡി എഫ് ജില്ല ചെയർമാൻ ഡൊമനിക് പ്രസൻറ്റേഷൻ, മേയർ അഡ്വ.വി.കെ മിനിമോൾ, മരട് മുനിസിപ്പൽ ചെയർപെഴ്സൺ അജിത നന്ദകുമാർ, കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പർ കെ.ബി മുഹമ്മദ്കുട്ടി മാസ്റ്റർ, ഡിസിസി സെക്രട്ടറിമാരായ ആർ വേണുഗോപാൽ ,ആർ.കെ സുരേഷ്ബാബു, സി വിനോദ്, ഇടക്കൊച്ചി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി മുരളീധരൻ, തൃപ്പൂണിത്തുറ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.സി പോൾ,യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ.ടി.കെ ദേവരാജൻ, മഹിളാ കോൺഗ്രസ്സ് ജില്ല പ്രസിഡൻ്റ് സുനീല സിബി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഫ്സൽ നമ്പ്യാരത്ത്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജൂബൻ ജോൺ, കുമ്പളം പഞ്ചായത്ത് പ്രസിഡൻ്റ് രസീന സലാം, ആർഎസ്പി നേതാവ് കെ റ്റി വിമലൻ,കേരള കോൺഗ്രസ് നേതാവ് ആൻ്റണി, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻ്റ് എം എൽ സുരേഷ്, കോൺഗ്രസ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻ്റ് പി എം ബോബൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാർ, ബൂത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img