NEWS
ഷാജിയെ ആദരിച്ച് ദീപക് ജോയ് എം എൽ എ.
25/06/2026 07:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
എം ആർ ഷാജിയുടെ വസതിയിലെത്തിയ ദീപക് ജോയ് എം എൽ എ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
തൃപ്പൂണിത്തുറ: അപകടത്തിൽപെട്ട സ്കൂട്ടർ യാത്രക്കാരിക്ക് സ്വന്തം വസ്ത്രം ഊരി നൽകി മാനം കാത്ത ചായ വിൽപ്പനക്കാരൻ എം ആർ ഷാജിക്ക് ആദരവുമായി ദീപക് ജോയ് എം എൽ എ. ഷാജിയുടെ വീട്ടിലെത്തിയ ദീപക് ജോയ് പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.
മാതൃകാപരമായ പ്രവൃത്തിയാണ് ഷാജിയുടേതെന്നും വലിയ മനസിനുടമയായ ഷാജി കേരളത്തിന് തന്നെ അഭിമാനമാണെന്നും ദീപക് ജോയ് പറഞ്ഞു.കോൺഗ്രസ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻ്റ് പി.എം ബോബൻ, ബ്ലോക്ക് സെക്രട്ടറിമാരായ ഡി. അർജുനൻ, ഇ എസ്. സന്ദീപ്, മണ്ഡലം ഭാരാവാഹികളായ എസ്.ജെ.മുരളിധരൻ, പോളി വർഗ്ഗീസ്, ജീനു മോഹൻ, നന്ദിനി ശശിധരൻ തുടങ്ങിയവരും എം എൽ എ യ്ക്കൊപ്പമുണ്ടായിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







