11:28pm 12 November 2026
NEWS
ദീനദയാൽ ഉപാധ്യായ ബലിദാനദിനം ആചരിച്ചു.
11/02/2026  03:01 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ദീനദയാൽ ഉപാധ്യായ ബലിദാനദിനം ആചരിച്ചു.
HIGHLIGHTS

പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ബലിദാനദിനാചരണം ബിജെപി ജില്ലാ ഓഫീസിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു.

 

കൊച്ചി - ഭാരതീയ ജനസംഘം സ്ഥാപകരിൽ ഒരാളും  ബിജെപിയുടെ സൈദ്ധാന്തിക അടിത്തറയായഏകാത്മ മാനവാദത്തിന്റെ പ്രയോക്താവുമായ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ 58-ാമത് ബലിദാനദിനം ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയും അനുസ്മരണ യോഗത്തോടെയും ആചരിച്ചു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങ് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ് സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ ,
ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.രമാദേവി തോട്ടുങ്കൽ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് കെ.ഡി. ഡെമീഷ്, യുവമോർച്ച ജില്ലാ പ്രസിഡണ്ട് റിനു ഹർഷൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് ആശാകുമാരി, ബിജെപി മണ്ഡലം ജന. സെക്രട്ടറി ശശികുമാര മേനോൻ,
ജില്ലാ കമ്മിറ്റിയംഗം എൻ.വി. സുദീപ്, സി.എ. സജീവൻ, ശ്രീകല ജി പിള്ള, പി.കെ. സുനിൽ എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img