NEWS
ദീനദയാൽ ഉപാധ്യായ ജന്മദിനം
25/09/2025 07:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി- ഭാരതീയ ജനസംഘം സ്ഥാപകന്മാരിൽ ഒരാളും സൈദ്ധന്തികനുമായ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ജന്മദിനം ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയോടെയും അനുസ്മരണയോഗത്തോടെയും ആചരിച്ചു.ജില്ലാ ഓഫീസിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രഭാരിയുമായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സഹ ഖജാൻജി എ അനൂപ്, ജില്ലാ ജന. സെക്രട്ടറി അഡ്വ. എസ്. സജി, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.മണ്ഡലം പ്രസിഡണ്ട് അഡ്വ. മഞ്ജു ലഹിതൻ, ജന. സെക്രട്ടറി ശശികുമാരമേനോൻ, സെക്രട്ടറി സജീവ് നായർ, സി.എ. സജീവൻ, കെ. ആർ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








