
ദോഹ: പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽഉൾപ്പെടുത്തിയിട്ടുള്ളഎല്ലാമൃഗങ്ങളുടെയും ജീവികളുടെയും ഉടമകൾ ഏപ്രിൽ 22 ന് മുമ്പ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഇമെയിൽ വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആവശ്യപ്പെട്ടു.
സമയപരിധി അവസാനിച്ചതിന് ശേഷം, രജിസ്റ്റർ ചെയ്ത ഉടമകൾ ഈ മൃഗങ്ങളെ വളർത്തുന്ന സാഹചര്യങ്ങൾ പരിശോധിക്കുന്നതിനായി മന്ത്രാലയം ഫീൽഡ് സന്ദർശനങ്ങൾ ആരംഭിക്കും.ലൈസൻസില്ലാതെ അപകടകരമായ മൃഗങ്ങളെയോ ജീവികളെയോ കൈവശം വയ്ക്കുന്നത് 2019 ലെ നിയമ നമ്പർ (10) ലെ വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണെന്നും കുറ്റവാളിക്ക് മൂന്ന് വർഷം വരെ തടവും 100,000 റിയാലിൽ കവിയാത്ത പിഴയും ലഭിക്കും.അപകടകരമായ മൃഗങ്ങളായി തരംതിരിച്ചിരിക്കുന്ന നായ്ക്കളെ സ്വന്തമാക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനുമുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും ചർച്ച ചെയ്യുന്നതിനും നിയന്ത്രണ നടപടിക്രമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് ജനറൽ അതോറിറ്റി, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുമായി മന്ത്രാലയം നിരവധി ഏകോപന യോഗങ്ങൾ നടത്തിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ മൃഗ വന്യജീവി വകുപ്പ് മേധാവി ഡോ. ദാഫി നാസർ ഹൈദാൻപറഞ്ഞു.ഏപ്രിൽ 22 ന് സർവേ അവസാനിച്ച ശേഷം രജിസ്റ്റർ ചെയ്ത ഇനങ്ങളെ ഡാറ്റാബേസിലേക്ക് തരംതിരിക്കുമെന്നും, ബ്രീഡർമാരുടെ സംരക്ഷണവും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ പരിഗണിക്കുമെന്നും മൃഗ വന്യജീവി വകുപ്പ് മേധാവിവ്യക്തമാക്കി.











