01:22pm 23 April 2026
NEWS
പുതുവർഷത്തിലെങ്കിലും ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്താൻ മേയർ തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
02/01/2025  07:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുതുവർഷത്തിലെങ്കിലും ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്താൻ മേയർ തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

കൊച്ചി: പുതുവർഷത്തിലെങ്കിലും ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്താൻ മേയർ തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഉമാ തോമസ് എംഎൽഎയ്ക്ക് നേരിട്ട ദാരുണമായ അപകടത്തിൽ നിന്ന്  മുഖം രക്ഷിക്കാൻ സ്വയം ശ്രമിക്കുന്ന മേയർ കൂടുതൽ അപഹാസ്യനാകരുത്. ഇന്ന് സമാപിക്കുന്ന ഫ്‌ളവർ ഷോ നിർത്തി വെയ്ക്കാൻ കോർപ്പറേഷൻ ഉത്തരവിട്ടത് ജനങ്ങളെ മണ്ടന്മാരാകാനാണ്. കഴിഞ്ഞ ഒരാഴ്ചയായി മറൈൻഡ്രൈവിൽ നടന്നുവന്ന ഫ്‌ളവർ ഷോ നിർത്തി വെയ്ക്കാൻ സമാപന ദിവസം ആവശ്യപ്പെട്ടത് ആരെ കബളിപ്പിക്കാനാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അവിടെ ഫ്‌ളവർ ഷോ നടന്നതെങ്കിൽ ഇത്രയും ദിവസം അത് മേയറോ നഗരസഭയെ അറിഞ്ഞില്ലെന്ന് പറയുന്നത് ആശ്ചര്യമാണ്. ഇതാണ് സ്‌ഥിതിയെങ്കിൽ മേയർ ഒരു നിമിഷം വൈകാതെ രാജി വെയ്ക്കണം. നഗരത്തിൽ നടക്കുന്ന പ്രധാന ചടങ്ങുകൾ പോലും അറിയാത്ത മേയർ നഗരത്തിനു അപമാനമാണ്. ജാള്യത മറയ്ക്കാനുള്ള മേയറുടെ കണ്ണിൽ പൊടിയിടൽ  തന്ത്രങ്ങൾ തിരിച്ചറിയാനുള്ള വിവേകം ജനത്തിനുണ്ട്. ഉമാ തോമസ് നേരിട്ട അപകടത്തിൽ മേയർക്കും ജിസിഡിഎ ചെയർമാനും എതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img