12:04pm 10 November 2026
NEWS
ഡിസിസിയുടെ കൊച്ചി താലൂക്ക് ഓഫീസ് മാർച്ച്
22/06/2025  09:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിസിസിയുടെ കൊച്ചി താലൂക്ക് ഓഫീസ് മാർച്ച്

കൊച്ചി : കണ്ണമാലിയിലെ കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കുക,  കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുക,  കടലോര ജീവിതം സംരക്ഷിതമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ നിഷ്ക്രിയത്തിനെതിരായി കൊച്ചി താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.  ഫോർട്ട് കൊച്ചി ഞാലിപ്പറമ്പ് ജംഗ്ഷനിൽ നിന്ന്  നാളെ ജൂൺ 23 ന് രാവിലെ 10 30 ന് മാർച്ച് ആരംഭിക്കും. ഹൈബി ഈഡൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img