10:50pm 10 November 2026
NEWS
ഡിസിസി ജനറൽബോഡി യോഗം (19/09/25)
18/08/2025  06:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിസിസി ജനറൽബോഡി യോഗം 19 09 25

കൊച്ചി: കെപിസിസി നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽബോഡി യോഗം  രാവിലെ 11 മണിക്ക് ഡിസിസി ഓഫീസിൽ ചേരുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഡിസിസി ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഓഗസ്റ്റ് 22, 23, 24 തീയതികളിൽ മണ്ഡലം തല നേതൃയോഗങ്ങൾ നടക്കും. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ വാർഡ് നേതൃയോഗങ്ങളും നടക്കും. ഓഗസ്റ്റ് 28,29,30 തീയതികളിൽ ഭവന സന്ദർശനം നടക്കും. ഓഗസ്റ്റ് 20 സദ്ഭാവന ദിനമായി ജില്ല ഒട്ടാകെ വിപുലമായി ആചരിക്കാനും തീരുമാനമുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img