09:36am 10 November 2026
NEWS
അമേരിക്ക നടത്തിയ ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് ഇറാൻ
26/06/2025  07:23 AM IST
nila
അമേരിക്ക നടത്തിയ ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് ഇറാൻ

ഞായറാഴ്ച പുലർച്ചെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയ്‌ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  ഇസ്മായിൽ ബാഗെയി വെളിപ്പെടുത്തി. 

 നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ ബാഗെയി തയ്യാറായില്ല. എന്നാൽ, യുഎസ് ആക്രമണത്തിൽ ആണവനിലയങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെന്നത് യാഥാർഥ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 22ന് പുലർച്ചെയാണ് അമേരിക്ക ഇറാനിലെ ആണവനിലയങ്ങൾ ആക്രമിച്ചത്. 

ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസിന്റെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്നു പേരിട്ട ദൗത്യത്തിൽ ഏഴ് ബി–2 ബോംബർ വിമാനങ്ങളാണ് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇസ്ഫഹാൻ ലക്ഷ്യമാക്കി യുഎസ് അന്തർവാഹിനിയില ടോമഹോക് മിസൈലുകളും വർഷിച്ചു. 25 മിനിറ്റ് നീണ്ട ആക്രമണത്തിനു ശേഷം വിമാനങ്ങൾ മടങ്ങി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി–2 ബോംബർ ആക്രമണമാണ് ഞായറാഴ്ച പുലർച്ചെ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ ഭൂഗർഭ ആണവനിലയങ്ങൾക്കു നേരെയുണ്ടായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img