04:31am 07 November 2026
NEWS
അഫാഖ്‌സ് കമ്മ്യൂണിക്കോണ്‍ അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരങ്ങളുമായി ഡേവിഡ്‌സണ്‍ പി.ആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്
01/03/2025  07:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഫാഖ്‌സ് കമ്മ്യൂണിക്കോണ്‍ അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരങ്ങളുമായി ഡേവിഡ്‌സണ്‍ പി.ആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്

കൊച്ചി: അഫാഖ്‌സ് കമ്മ്യൂണിക്കോണ്‍ അവാര്‍ഡ്‌സ് രണ്ടാം എഡിഷനില്‍ മൂന്ന് അവാര്‍ഡുകളുമായി ഡേവിഡ്‌സണ്‍ പി.ആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി, കിംസ്‌ഹെല്‍ത്ത്, കെസ്മാര്‍ട്ട് എന്നിവയ്ക്കായി ഡേവിഡ്‌സണ്‍ പി.ആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നടത്തിയ പി.ആർ ക്യാംപയിനുകളാണ് അവാര്‍ഡിന് അര്‍ഹരാക്കിയത്. സ്‌പോര്‍ട്ട്‌സ് ആൻഡ് ഗെയിമിങ്ങ്, ഗവര്‍ണ്‍മെന്റ്, പി.എസ്.യു കാറ്റഗറികളിൽ സ്വര്‍ണ്ണവും ബെസ്റ്റ് യൂസ് ഓഫ് പി.ആര്‍ ഫോര്‍ എ റീജിയണല്‍ ബ്രാന്‍ഡ് കാറ്റഗറിയില്‍ സില്‍വറുമാണ് ഡേവിഡ്‌സണ്‍ നേടിയത്. 

മുംബൈയില്‍ നടന്ന ചടങ്ങില്‍ ഡേവിഡ്‌സണ്‍ പി.ആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ റിച്ചി ഡി. അലക്‌സാണ്ടര്‍, അസോസിയേറ്റ് അക്കൗണ്ട് എക്‌സിക്യൂട്ടീവുമാരായ അബിദ സെന്‍, ഭവ്യശ്രീ .എസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 28 കാറ്റഗറികളിലായി 38 ബ്രാന്‍ഡുകളാണ് വിവിധ അവാര്‍ഡുകള്‍ക്കായി മത്സരിച്ചത്. പബ്ലിക് റിലേഷൻസ് രംഗത്തെ മികവ്, കോര്‍പ്പറേറ്റ് റെപ്യൂട്ടേഷന്‍ മാനേജ്‌മെന്റ്, ക്രൈസിസ് കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജീസ് തുടങ്ങിയവയിലെ മികവാണ് അവാര്‍ഡിനായി പരിഗണിച്ചത്. 

പി.ആറിന്റെ പ്രസക്തി എല്ലാവരും മനസിലാക്കാന്‍ ഇത്തരം പുരസ്‌കാര നേട്ടങ്ങള്‍ കാരണമാകുമെന്നും കൂടുതല്‍ ക്യാമ്പയിനുകള്‍ ഇത്തരത്തില്‍ രാജ്യത്തുടനീളം ഉയര്‍ന്നുവരട്ടെയെന്നും നേട്ടത്തെപ്പറ്റി ഡേവിഡ്‌സണ്‍ പി.ആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ റിച്ചി ഡി. അലക്‌സാണ്ടര്‍ പറഞ്ഞു. മികച്ചൊരു ടീം വർക്കിന്റെ ഫലമാണ് ഈ പുരസ്‌കാരം. അഭിമാനകരമായ ഈ നേട്ടം മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ക്ലയന്റ്സിനും മാധ്യമ സുഹൃത്തുക്കള്‍ക്കും സഹകാരികള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും മുന്നോട്ടുള്ള യാത്രയില്‍ ഈ അവാര്‍ഡ് നേട്ടം വലിയ ഊര്‍ജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img