
ദോഹ: വ്യത്യസ്ത രുചിയും നിറവും ഗുണങ്ങളുമുള്ള ഈത്തപ്പഴമേളയ്ക്ക്
സൂഖ് വാഫിഖിൽ ജൂലയ്
24 ന് തുടക്കമാകും. പ്രാദേശിക ഈത്തപ്പഴങ്ങളുടെ വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന മേള രണ്ടാഴ്ച നീണ്ടുനില്‍ക്കും.
ചൂട് കനത്തതോടെ മരുഭൂമിയിലെ തോട്ടങ്ങളില്‍ ഈത്തപ്പഴങ്ങള്‍ പഴുത്ത് പാകമായിത്തുടങ്ങി. ഇനി വ്യത്യസ്ത രുചിയും നിറവും ഗുണങ്ങളുമുള്ള ഈത്തപ്പഴങ്ങളുടെ ഉത്സവകാലമാണ്. മുനിസിപ്പാലിറ്റി മന്ത്രാലയമാണ് സൂഖ് വാഖിഫില്‍ മേള സംഘടിപ്പിക്കുന്നത്. ഖത്തറിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാദേശിക ഫാമുകളിൽ നിന്നായി വിളവെടുത്ത വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളുടെ ശേഖരങ്ങളാണ് മേളയിൽ
ഈത്തപ്പഴം കൊണ്ടുള്ള വിവിധയിനം വിഭവങ്ങളുടെ പ്രദർശനവും വില്പനയുംക്രമീകരിച്ചിട്ടുണ്ട്. അൽ ഖലാസ്, അൽ ഖിനയ്‌സി, അൽ ഷിഷി, അൽ ബർഹി, സഖായ് തുടങ്ങി ഇരുപതിലേറെ ഇനങ്ങള്‍ മേളയിൽ നിന്നും സ്വന്തമാക്കാം. പരമ്പരാഗതവും നൂതനവുമായ കൃഷി രീതികളും പരിചയപ്പെടുത്തുന്ന പാവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്.











