
വിവരാവകാശ സെമിനാറും ആർ. ടി. ഐ. കേരള ഫെഡറേഷൻ സംസ്ഥാന സമ്മേളനവും മുൻ വിവരവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉദ് ഘാടനം ചെയ്യുന്നു. അഡ്വ. ജോസ് എബ്രഹാം, ശശികുമാർ മാവേലിക്കര, കെ. എൻ. കെ നമ്പൂതിരി, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി. ബി. ബിനു, ഇല്ല്യാസ് മംഗലത്ത്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. എന്നിവർ സമീപം
കൊച്ചി : പുതിയതായി കൊണ്ടുവന്ന ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ നൽകാൻ പാടില്ലായെന്ന വ്യവസ്ഥ വിവരാവകാശ നിയമത്തിന്റെ മുഖ്യ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കിം അഭിപ്രായപ്പെട്ടു. ആർ. ടി . ഐ.കേരള ഫെഡറേഷൻ സംഘടിപ്പിച്ച വിവരാവകാശ നിയമത്തിന്റെ 20 വർഷങ്ങൾ സ്വാമിനാറും സംസ്ഥാന സമ്മേളനവും ഉദ്ഘാടനം നിർവ്വ്ഹിച്ചു സംസാരിക്കുകയായിരുന്ന് അദ്ദേഹം.
വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിക്കാൻ ഗ്രാമീണ ജനതയെ ബോധവൽക്കരിക്കണം. കമ്മീഷണർ തീർപ്പാക്കിയ ഫയൽ പോലും കമ്മീഷണർ ഓഫീസിൽ നിന്നും ഉത്തരവായി ഇറക്കുന്നില്ല. രണ്ടാം അപ്പീൽ 60 ദിവസത്തിനകം നടപ്പാക്കണമെന്ന കമ്മീഷൻ തീരുമാനം പല വകുപ്പുകളും നടപ്പാക്കാൻ തെയ്യാറാകുന്നില്ല. എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. 20 വർഷം കഴിഞ്ഞ വിവരാവകാശ നിയമത്തിന് സോഷ്യൽ ആഡിറ്റിംഗ് അനിവാര്യമാണെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി. ബി. ബിനു പറഞ്ഞു. ജൂൺ 30 വരെ നാല് ലക്ഷം അപേക്ഷകൾ വിവിധ കമ്മീഷനുകളിലായി ഫയൽ ചെയ്യപ്പെട്ടു. ആർ. ടി. എ പ്രവർത്തകരായ 108 പേര് രാജ്യത്ത് കൊല്ലപ്പെട്ടൂവെന്നും അദ്ദേഹം പറഞ്ഞു. വിസിൽ ബ്ലോവേർസ് പ്രോട്ടക്ട് ആക്ട് ഇന്ത്യയിൽ പാസ്സാകിയെങ്കിലും 10 വർഷമായി നടപ്പാക്കുന്നില്ലയെന്ന് ഡി. ബി. ബിനു അഭിപ്രായപ്പെട്ടു.
ആർ ടി. ഐ.കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ശശികുമാർ മാവേലിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വയോജന കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട കെഎൻ കെ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. സുപ്രിം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ്സ് ജോസ് എബ്രഹാം,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോളി പവേലിൽ,ഇല്യാസ് മംഗലത്ത്, കെ എസ് ഹരിലാൽ,അഡ്വക്കറ്റ് ശശി കിഴക്കട, സാബു അഴീക്കൽ, ബീന ഉണ്ണികൃഷ്ണൻ,റെജി ജോൺ, കെ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.. കേരളത്തിൽ നിന്നുള്ള വിവിധ ജില്ലകളിൽ നിന്നായുള്ള പ്രതിനി തികൾ സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ടായി അഡ്വക്കേറ്റ് ശശി കിഴക്കടയെയും ജനറൽ സെക്രട്ടറിയായി ജോളി പവേലിൽ നെയും വൈസ് പ്രസിഡണ്ടായി ഇല്യാസ് മംഗലത്തിനേയും ട്രഷററായി കെ. എസ് ഹരിലാലിനെയും തെരഞ്ഞെടുത്തു.








