12:46am 11 November 2026
NEWS
യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത് കാമുകി ​ഗൾഫിലുള്ള ഭർത്താവിനടുത്തേക്ക് പോകുന്നതിന്റെ പകയിൽ
25/08/2025  03:40 PM IST
nila
 യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത് കാമുകി ​ഗൾഫിലുള്ള ഭർത്താവിനടുത്തേക്ക് പോകുന്നതിന്റെ പകയിൽ

കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ ദർഷിത (22)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയ കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവുമായി യുവതിക്ക് ആറുവർഷത്തെ ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ദർഷിതയുടെ ഭർത്താവ് സുഭാഷ് ​ഗൾഫിലാണ്. ഭർത്താവിനടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ദർഷിത. ഇതിനിടെ സിദ്ധരാജു പലപ്പോഴായി കടംവാങ്ങിയ പണവും യുവതി തിരികെ ചോദിച്ചിരുന്നു. ഇതോടെയാണ് യുവതിയെ കൊലപ്പെടുത്താൻ സിദ്ധരാജു തീരുമാനിച്ചത്.

ഡിറ്റനേറ്റർ വായിൽ വച്ച് പൊട്ടിച്ചാണ് ഇരുപത്തിരണ്ടുകാരനായ സിദ്ധരാജു കാമുകി ദർഷിതയെ കൊലപ്പെടുത്തിയത്. ഫോൺ പൊട്ടിത്തെറിച്ചുള്ള മരണമാക്കി മാറ്റാനായിരുന്നു സിദ്ധരാജുവിന്റെ ശ്രമമെന്നായിരുന്നു സൂചന.  ഇലക്ട്രിക് ജോലികൾ അറിയാവുന്ന ആളാണ് സിദ്ധരാജു. അതേസമയം, ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നും മോഷണം പോയ നാലു ലക്ഷം രൂപയും മുപ്പത് പവൻ സ്വർണവും എവിടെയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 

വെള്ളിയാഴ്ച രാവിലെയാണ് കല്യാട്ടെ വീട്ടിൽനിന്ന് മകൾ അരുന്ധതിയുമൊത്ത് ദർഷിത സ്വന്തം നാടായ കർണാടകയിലെ ഹുൻസൂർ ബിലിക്കരെയിലേക്ക് പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണ വിവരം അറിയുന്നത്. ദർഷിതയുെട ഭർത്താവ് വിദേശത്താണ്. കല്യാട്ടെ വീട്ടിൽ ദർഷിതയ്ക്കൊപ്പം ഭർതൃമാതാവ് സുമതിയും ഭർതൃ സഹോദരൻ സൂരജുമാണ് താമസം. ഇരുവരും രാവിലെ ജോലിക്കു പോയി. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ദർഷിത സ്വന്തം നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞതായി സൂരജ് പറഞ്ഞു. പുറത്തു നിന്ന് ആരും വീട്ടിൽ അതിക്രമിച്ചു കടന്നതിന്റെ ലക്ഷണം കണ്ടെത്താനായില്ല. തുടർന്ന് ദർഷിതയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർഷിത സിദ്ധരാജുവിനൊപ്പം പോയത്. പിന്നീട് ഇന്നലെ ദർഷിത കൊല്ലപ്പെട്ട വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img