09:27pm 24 June 2026
NEWS
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ വൻ രാസ ലഹരി DANSAF പിടികൂടി .
24/06/2026  06:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി  കൊച്ചി സിറ്റിയിൽ വൻ രാസ ലഹരി  DANSAF പിടികൂടി .
HIGHLIGHTS

1.ramjan ali

2.Monar Hussain

3.Amarjith

4.Muhammad yousaf

റണാകുളം SRM റോഡിന് സമീപം 270.510 gm  Brown sugar മായി 1. മോണോർ ഹുസൈൻ 31/26 , മുല്ലപ്പട്ടി, നാഗോൺ ആസാം. 2. രാംജൻ അലി 21/26 , ഹായ് ബോറഗൺ, നാഗോൺ ,ആസാം. എന്നിവരെ പിടികൂടി. ആസാമിൽ നിന്നും വൻതോതിൽ ബ്രൗൺഷുഗർ കൊണ്ടുവരുന്നതിൽ പ്രധാനികളാണ് പ്രതികൾ. എളമക്കര പോണേ വഴി ഭാഗത്തുനിന്നും 4.74 gm MDMA യുമായി അമർജിത്ത് 29/26 , വേങ്ങാട്ടുതറ വീട്, എടവനക്കാട്, എറണാകുളം. എന്നയാളെ പിടികൂടി. പച്ചാളം ദാറുസ്സലാം റോഡിന് സമീപത്തു നിന്നും 3.6 gm MDMA യുമായി മുഹമ്മദ് യൂസഫ് 43/26 , കണ്ണത്തിൽ,  എളമക്കര , എറണാകുളം. എന്നയാളെ പിടികൂടി.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS ,  ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img