05:04pm 09 November 2026
NEWS
കേരളതീരത്ത് അപകടകരമായ വസ്തുക്കളെന്ന് റിപ്പോർട്ട്
24/05/2025  06:17 PM IST
nila
കേരളതീരത്ത് അപകടകരമായ വസ്തുക്കളെന്ന് റിപ്പോർട്ട്

അറബിക്കടലിൽ കേരളതീരത്ത് അപകടകരമായ വസ്തുക്കൾ ഒഴുകുന്നതായി വിവരം. മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ തുടങ്ങിയ‌ വസ്തുക്കളടങ്ങിയ കണ്ടയ്നറുകളാണ് കടലിൽ ഒഴുകുന്നതായി സൂചനയുള്ളത്. കോസ്റ്റുഗാർഡിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. 

വടക്കൻ കേരളത്തന്റെ തീരത്താണ് ഈ കണ്ടെയ്‌നറുകൾ അടിയാൻ ഏറ്റവും കൂടുതൽ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് അറിയിച്ചു.സംശയാസ്പദകരമായ നിലയിലുള്ള കണ്ടെയ്‌നറുകൾ തീരത്ത് കണ്ടാൽ അടുത്തേക്ക് പോകുകയോ ഇതിൽ സ്പർശിക്കുകയോ ചെയ്യരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സംശയാസ്പദകരമായ വസ്തുക്കൾ കണ്ടാൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണമെന്നാണ് നിർദേശം. അല്ലെങ്കിൽ 112ലോ വിളിച്ച് വിവരം അറിയിക്കണം.

ഏതെങ്കിലും കപ്പലിൽനിന്ന് വീണതാണോ കപ്പൽ അപകടത്തിൽപ്പെട്ടതാണോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കണ്ടെയ്നറുകൾ തുറന്ന് പരിശോധിച്ചാൽ മാത്രമേ ഉള്ളിലുള്ള വസ്തുക്കളെ സംബന്ധിച്ച് വ്യക്തത വരൂവെന്നാണ് കോസ്റ്റ്ഗാർഡ് അറിയിച്ചിട്ടുള്ളത്. കടൽ തീരത്ത് എണ്ണപ്പാട ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img