NEWS
കഴക്കൂട്ടത്ത് കാറിൽ കൊച്ചുകുട്ടിയുമായി അപകടയാത്ര: ബാലാവകാശ കമ്മിഷൻ കേസെടുത്തു.
27/10/2026 03:23 PM IST
ചെറുകര സണ്ണിലൂക്കോസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കൊച്ചുകുട്ടിയുമായി അപകടയാത്ര നടത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.
കുട്ടിയെ ഡ്രൈവിംഗ് സീറ്റിൽ ഒപ്പം ഇരുത്തി, കുട്ടി സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന ദൃശ്യമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
സംഭവത്തിൽ ജില്ലാ പൊലിസ് മേധാവി, ആർ. ടി. ഒ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








