02:03am 29 October 2026
NEWS
ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ജൂൺ 6 ന്
03/06/2025  02:30 PM IST
nila
ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ജൂൺ 6 ന്

ദോഹ : ചടുല നൃത്ത ചുവടുകളുടെ അരങ്ങുണരുകയായി . ആദ്യ സീസൺ-ന്റെ വമ്പൻ വിജയത്തിന് ശേഷം ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ഗ്രൂപ്പ് ഡാൻസ് കോമ്പറ്റിഷൻ ജൂൺ 6-ന് വൈകുന്നേരം 3.30 മുതൽ  നടക്കും . DPS Monarch International സ്കൂളാണ് വേദി ആകുന്നത് . പ്രാഥമിക റൗണ്ടിൽ  100ൽ പരം എൻട്രികളിൽ നിന്നും 3 കാറ്റഗറികളിൽ ഫൈനൽ പോരാട്ടം നടക്കും . ജൂനിയർ , സീനിയർ ഒപ്പം ഈ വർഷത്തെ പുതുമയായി സൂപ്പർ സീനിയർ കാറ്റഗറിയിൽ 40  വയസിന് മുകളിൽ ഉള്ളവരും മത്സരിക്കും . സീനിയർ വിഭാഗത്തിനായി സൂപ്പർ challenge എന്ന സ്പെഷ്യൽ segment മത്സരത്തിന്റെ ആവേശം വർധിപ്പിക്കും. നൃത്ത സംവിധാന രംഗത്തെ ലജണ്ടുകളായ ശാന്തി മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവർ വിധി കർത്താക്കളാകും .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img