
കണ്ണൂർ: ഭൂമി നൽകാമെന്ന വാഗ്ദാനത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ വാങ്ങിയ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. ഏത് അക്കൗണ്ടിലേക്കാണ് പണം നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ച ശേഷമാണ് പണം നൽകിയതെന്നും നന്ദകുമാർ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ്, ഏപ്രിൽ 7 ന് ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു. ഇതോടെ ശോഭ സുരേന്ദ്രനെതിരായ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ വ്യക്തമാക്കി.
ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞു. പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ മധ്യസ്ഥർ വഴിയാണ് പണം നൽകിയത്. പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചു. ഇ പി ജയരാജനെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിച്ച ശോഭ തോൽക്കുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.











