10:58am 30 October 2026
NEWS
ഹരിതശോഭയിൽ ദോഹയിലെ ദാൽ അൽ ഹമാം പാർക്ക്
22/06/2025  02:13 PM IST
nila
ഹരിതശോഭയിൽ ദോഹയിലെ ദാൽ അൽ ഹമാം പാർക്ക്

ദോഹ:അന്താരാഷ്ട്രനിലവാരത്തിൽ സജ്ജമാക്കിയ
ദോഹയിലെ ദാൽ അൽ ഹമാംപാർക്ക്പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
നവീകരിച്ച പാർക്ക് കഴിഞ്ഞദിവസമാണ്
മുനിസിപ്പാലിറ്റി മന്ത്രാലയം വീണ്ടും തുറന്നത്. പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാൽ) സഹായത്തോടെയാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാർക്ക് നവീകരിച്ചത്.
ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി മന്ത്രാലയത്തിന്റെ 2024–2030 പദ്ധതിയിൽ ഉൾപെടുത്തിയാണ് പാർക്ക് പുതമയോടെ കൂടുതൽ സൗകര്യങ്ങൾ ക്രമീകരിച്ചത്.
കുട്ടികൾക്കായി നാല് പ്രത്യേക കളിസ്ഥലങ്ങൾ
 900 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ (ദാൽ അൽ ഹമാം തിയേറ്റർ).
കമ്മ്യൂണിറ്റി പരിപാടികൾക്കായി  സെലിബ്രെഷൻ ഏരിയയും മൾട്ടി-പർപ്പസ് ഹാളും,390 മീറ്റർ നീളമുള്ള ഒരു ജോഗിംഗ് ട്രാക്ക്, മൂന്ന് ഔട്ട്ഡോർ ഫിറ്റ്നസ് ഏരിയകൾ, ബാസ്കറ്റ്ബോൾ കോർട്ട്,
മൂന്ന് ഫുഡ്, ഡ്രിങ്ക്സ് കിയോസ്ക്കുകളും  കഫേയും,സന്ദർശകർക്കായി 220 പാർക്കിംഗ് സ്ഥലങ്ങൾഎന്നിവയോടെ യാണ് പാർക്ക് നവീകരിച്ചത്.
എല്ലാവർക്കുംഎളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർത്ഥനാ മുറികൾ
പാർക്ക് മാനേജ്‌മെന്റിനും അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർക്കും വേണ്ടിയുള്ള ഒരു കെട്ടിടവവും, ഭിന്ന ശേഷി ക്കാർക്കുള്ള  പ്രത്യേക സൗകര്യങ്ങൾ
കുടുംബാംഗങ്ങൾക്ക് ഇരിക്കാനുള്ള സ്ഥലങ്ങൾ, ആധുനിക ടോയ്‌ലറ്റുകൾ,  വാട്ടർ ടാങ്ക്,  പവർ സ്റ്റേഷൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. പരിസ്ഥിതി സൗഹൃദ രീതികളെ പിന്തുണച്ച്സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മൂന്ന് മൊബൈൽ ചാർജിംഗ് സ്റ്റേഷനുകളും പാർക്കിലുണ്ട്.
ഹരിത ഇടങ്ങൾ സൃഷ്ടിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, ഖത്തറിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യ ത്തിന്റെ സാക് ഷാൽക്കാരമാണ് രാജ്യത്തെ പാർക്കു കളുടെ നവീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img