06:23pm 29 September 2026
NEWS
ക്ഷീരകർഷകർ വീണ്ടും പ്രത്യക്ഷ സമരത്തിന്
15/06/2025  05:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്ഷീരകർഷകർ വീണ്ടും പ്രത്യക്ഷ സമരത്തിന്

കോഴിക്കോട് : പാലിന് സംഭരണ വില 70 രൂപ ആക്കുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലബാർ ഡയറി ഫാർമേഴ്‌സ് അസ്സോസിയേഷന്റ്റെ നേതുത്വത്തിൽ 17-06-2025 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ,ക്ഷീരവികസന ഓഫീസിന് മുൻപിൽ കർഷകരുടെ ധർണ്ണ സമരം നടത്തുന്നു.ഇതേ ആവശ്യങ്ങൾ ഉന്നയിച് കൊണ്ട് നിരവധി നിവേദനങ്ങൾ കൊടുക്കുകയും  എറണാകുളത്തും,തിരുവന്തപുരത്തും സമരങ്ങൾ നടത്തുകയും ചെയ്‌തെങ്കിലും യാതൊരു ഫലവും ലഭിക്കാത്തതുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും ഉള്ള ക്ഷീരകർഷകരും സമരത്തിൽ പങ്കെടുക്കും എന്ന് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു. 

താഴെ പറയുന്ന പ്രശ്നങ്ങളാണ് കർഷകർ സമരം ചെയ്യുന്നതിനുള്ള കാരണങ്ങൾ.       

കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമായ പാൽ ഉല്പാദനം കേരളത്തിൽ ഗണ്യമായി കുറയുകയാണ്.പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ് വെറും 9 ലക്ഷം ആയി.അതിന്റ്റെ  കാ രണങ്ങൾ താഴെ പറയുന്നു.

1. ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില വർദ്ധന.

2. തൊഴിലാളികളുടെകൂലിയിനത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധന.

3. പുല്ല് കൃഷി ചെയ്യാനുള്ള ചിലവിൽ ഉള്ള വർദ്ധനയും, കാലാവസ്ഥയിലെ മാറ്റം മൂലം പുല്ലുകൾ നശിച്ചു പോകുകയും ചെയ്യുന്നു.

4. വെറ്റിനറി സേവനങ്ങൾക്കുള്ള ചിലവിൽ ഉള്ള വർദ്ധന.

5. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള കൂടിയ ചിലവ്

6. കറൻ്റ്, വെള്ളക്കരം എന്നിവയുടെ കൂടിയ നികുതിയും, ലഭ്യത കുറവും.

7. കാലി തൊഴുത്തിലേക്ക് ആവശ്യമായ മെഷീൻ , അതിൻ്റെ പാർട്സുകൾ,അതുപോലെ എല്ലാത്തിനും ഭയങ്കരമായ രീതിയിൽ വില വർദ്ധിക്കുന്നു.

8.ഈ പ്രശ്നങ്ങൾ മൂലം ഏറ്റവും പുതിയ സെൻസസ് പ്രകാരം 2019 നെ അപേഷിച് 37 ശതമാനം പശുക്കളുടെ എണ്ണം കേരളത്തിൽ കുറഞ്ഞു.അതുകൊണ്ട് അന്യ സംസ്ഥാനത്തുനിന്നും വരുന്ന പാല് പോലുള്ള ദ്രാവകം കുടിക്കാൻ കേരളത്തിലെ ജനത നിബന്ധിതരാവുകയാണ്.ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്.കേരളത്തിൽ വെറും 3 ചെക്ക് പോസ്റ്റുകളിൽ മാത്രമാണ് പാലാണോ എന്ന് പരിശോധിക്കാൻ മാർഗമുള്ളൂ എന്നാണ് ഏറ്റവും ഭയപ്പെടുത്തുന്ന സത്യം.കേരളത്തിൽ ഈയിടെ ആയി കൂടുതൽ ആയി കാണുന്ന കിഡ്‌നി,ലിവർ,ക്യാൻസർ രോഗത്തിന് ഒരു കാരണം ഇതാണോ എന്ന് പരിശോധിക്കണം എന്നും കർഷകർ അഭ്യർത്ഥിച്ചു. 

ഇവ മൂലം 1 ലിറ്റർ പാൽ ഉല്പാദിപ്പിക്കാൻ ഉള്ള ചിലവ് ഇപ്പോൾ 65 രൂപയ്ക്ക് മുകളിൽ ആണ്.എന്നാൽ  സൊസൈറ്റിയിൽ നിന്നും പാലിന്  വെറും 43 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം വലിയ തോതിൽ ക്ഷീര കർഷകർ  ഈ മേഖലയിൽ നിന്നും കൊഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. നിരവധി ക്ഷീര സംഘങ്ങൾ പൂട്ടി. പലതും പാൽ സംഭരണം കുറഞ്ഞതുമൂലം പൂട്ടേണ്ട സ്ഥിതിയിലാണ്. ഉല്പാദന ചിലവിനനുസരിച് വില ലഭിക്കാത്തത്  കൊണ്ട്  പുതിയതായിട്ട് ആരും ഈ മേഖലയിലേക്ക് വരുന്നുമില്ല.

2019 ൽ  മിൽമ തന്നെ നടത്തിയ പഠനത്തിൽ 1 ലിറ്റർ പാൽ കേരളത്തിൽ ഉല്പാദിപ്പിക്കുവാൻ 48.68 രൂപ വരെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ പഠനത്തിൽ 1 കിലോ കാലിത്തീറ്റക്ക് 23.4 രൂപയാണ് കണക്കാക്കിയിട്ടുള്ളത്.5 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ അത് 32 രൂപയായി വർദ്ധിച്ചു.പണപ്പെരുപ്പം മൂലം എല്ലാ മറ്റ് ചിലവുകളും ക്രമാതീതമായി വർദ്ധിച്ചു.

ആയതിനാൽ പാലുല്പാദനത്തിൽ സ്വയംപര്യാപ്ത്തതയും, ജനങ്ങൾക്ക് ശുദ്ധമായ പാൽ കിട്ടുന്നതിനും, കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും,പൊതുജനങ്ങളുടെ ആരോഗ്യത്തിനും ക്ഷീര കർഷകന് പാൽ സൊസൈറ്റിയിൽ നിന്നും മിനിമം 70 രൂപയെങ്കിലും ലഭിക്കുന്നതിനുള്ള നടപടികൾ മിൽമയും,കേരള സർക്കാരും എടുക്കണമെന്ന് കർഷകർ  ആവശ്യപ്പെട്ടു.

ക്ഷീരകർഷകർ വീണ്ടും പ്രത്യക്ഷ സമരത്തിന്
12/09/2025  06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്ഷീരകർഷകർ വീണ്ടും പ്രത്യക്ഷ സമരത്തിന്

പാലിന് സംഭരണ വില ഉയർത്തുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ മിൽമ എറണാകുളം മേഖലാ യൂണിയൻചെയർമാന് നിവേദനം നൽകി.

പാലിന് സംഭരണ ഉയർത്തുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ നിരവധി സമരങ്ങൾ നടത്തുകയും,നിവേദനങ്ങൾ അധികാരികൾക്ക് കൊടുക്കുകയും ചെയ്‌തെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഒന്നും ഇതുവരെ ഇല്ലാത്തതിനാൽ സെപ്റ്റബർ 16  ന് രാവിലെ 10 മണിക്ക് തിരുവനതപുരം പട്ടം മിൽമ ഫെഡറേഷൻ ഓഫീസിന് മുൻപിൽ ക്ഷീരകർഷകരുടെ യോഗവും,പ്രതിക്ഷേധപ്രകടനവും,ധർണ്ണ സമരവും നടത്തുമെന്ന് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

താഴെ പറയുന്ന പ്രശ്നങ്ങളാണ് കർഷകർ നിവേദനത്തിൽ ഉൾകൊള്ളിച്ചത്.        

കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമായ പാൽ ഉല്പാദനം കേരളത്തിൽ ഗണ്യമായി കുറയുകയാണ്.പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ് വെറും 9 ലക്ഷം ആയി.അതിന്റ്റെ  കാ രണങ്ങൾ താഴെ പറയുന്നു.

1. ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില വർദ്ധന.

2. തൊഴിലാളികളുടെകൂലിയിനത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധന.

3. പുല്ല് കൃഷി ചെയ്യാനുള്ള ചിലവിൽ ഉള്ള വർദ്ധനയും, കാലാവസ്ഥയിലെ മാറ്റം മൂലം പുല്ലുകൾ നശിച്ചു പോകുകയും ചെയ്യുന്നു.

4. വെറ്റിനറി സേവനങ്ങൾക്കുള്ള ചിലവിൽ ഉള്ള വർദ്ധന.

5. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള കൂടിയ ചിലവ് 

6. കറൻ്റ്, വെള്ളക്കരം എന്നിവയുടെ കൂടിയ നികുതിയും, ലഭ്യത കുറവും.

7. കാലി തൊഴുത്തിലേക്ക് ആവശ്യമായ മെഷീൻ , അതിൻ്റെ പാർട്സുകൾ,അതുപോലെ എല്ലാത്തിനും ഭയങ്കരമായ രീതിയിൽ വില വർദ്ധിക്കുന്നു.

8.ഈ പ്രശ്നങ്ങൾ മൂലം ഏറ്റവും പുതിയ സെൻസസ് പ്രകാരം 2019 നെ അപേഷിച് 37 ശതമാനം പശുക്കളുടെ എണ്ണം കേരളത്തിൽ കുറഞ്ഞു.അതുകൊണ്ട് അന്യ സംസ്ഥാനത്തുനിന്നും വരുന്ന പാല് പോലുള്ള ദ്രാവകം കുടിക്കാൻ കേരളത്തിലെ ജനത നിബന്ധിതരാവുകയാണ്.ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്.കേരളത്തിൽ വെറും 3 ചെക്ക് പോസ്റ്റുകളിൽ മാത്രമാണ് പാലാണോ എന്ന് പരിശോധിക്കാൻ മാർഗമുള്ളൂ എന്നാണ് ഏറ്റവും ഭയപ്പെടുത്തുന്ന സത്യം.കേരളത്തിൽ ഈയിടെ ആയി കൂടുതൽ ആയി കാണുന്ന കിഡ്‌നി,ലിവർ,ക്യാൻസർ രോഗത്തിന് ഒരു കാരണം ഇതാണോ എന്ന് പരിശോധിക്കണം എന്നും കർഷകർ അഭ്യർത്ഥിച്ചു.  
  
ഇവ മൂലം 1 ലിറ്റർ പാൽ ഉല്പാദിപ്പിക്കാൻ ഉള്ള ചിലവ് ഇപ്പോൾ 65 രൂപയ്ക്ക് മുകളിൽ ആണ്.എന്നാൽ  സൊസൈറ്റിയിൽ നിന്നും പാലിന്  വെറും 42 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം വലിയ തോതിൽ ക്ഷീര കർഷകർ  ഈ മേഖലയിൽ നിന്നും കൊഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. നിരവധി ക്ഷീര സംഘങ്ങൾ പൂട്ടി. പലതും പാൽ സംഭരണം കുറഞ്ഞതുമൂലം പൂട്ടേണ്ട സ്ഥിതിയിലാണ്. ഉല്പാദന ചിലവിനനുസരിച് വില ലഭിക്കാത്തത്  കൊണ്ട്  പുതിയതായിട്ട് ആരും ഈ മേഖലയിലേക്ക് വരുന്നുമില്ല.

2019 ൽ  മിൽമ തന്നെ നടത്തിയ പഠനത്തിൽ 1 ലിറ്റർ പാൽ കേരളത്തിൽ ഉല്പാദിപ്പിക്കുവാൻ 48.68 രൂപ വരെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ പഠനത്തിൽ 1 കിലോ കാലിത്തീറ്റക്ക് 23.4 രൂപയാണ് കണക്കാക്കിയിട്ടുള്ളത്.5 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ അത് 32 രൂപയായി വർദ്ധിച്ചു.പണപ്പെരുപ്പം മൂലം എല്ലാ മറ്റ് ചിലവുകളും ക്രമാതീതമായി വർദ്ധിച്ചു.

ആയതിനാൽ പാലുല്പാദനത്തിൽ സ്വയംപര്യാപ്ത്തതയും, ജനങ്ങൾക്ക് ശുദ്ധമായ പാൽ കിട്ടുന്നതിനും, കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും,പൊതുജനങ്ങളുടെ ആരോഗ്യത്തിനും ക്ഷീര കർഷകന് പാൽ സൊസൈറ്റിയിൽ നിന്നും മാന്യമായ സംഭരണ വില ലഭിക്കുന്നതിനുള്ള നടപടികൾ മിൽമയും,കേരള സർക്കാരും എടുക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും,ക്ഷീരകർഷകരും ആയ ബെന്നി കാവനാൽ,ബിജുമോൻ തോമസ്,ഷൈൻ കെ.വി.,പ്രദീപ് കുമാർ കാരൂർ,എം.എ ൻ. ഗിരി,ജോജോ ആൻറണി,മധു ആൻ്റണി എന്നിവർ യോഗത്തിൽ പങ്കെടുത്ത്  സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img