
മേടം(അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരും. സാമ്പത്തിക നേട്ടവും സാമൂഹിക അംഗീകാരവും ലഭിക്കും. ശത്രുക്കൾ പിന്നോട്ടടിയും. മത്സരങ്ങളിലും യാത്രകളിലും വിജയം പ്രതീക്ഷിക്കാം. പ്രധാന കൂടിക്കാഴ്ചകൾ അനുകൂലഫലം നൽകും.
ഇടവം(കാർത്തിക – അവസാനഭാഗം, രോഹിണി, മകയിരം – ആദ്യപകുതി): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടിവരും. മനസ്സിന് സമ്മർദ്ദവും അസ്വസ്ഥതയും ഉണ്ടാകും. ആഗ്രഹങ്ങൾ സഫലമാകാതിരിക്കാൻ സാധ്യത. ചെലവുകൾ കൂടും. വേദനാജനക അനുഭവങ്ങൾ ഉണ്ടാകാം.
മിഥുനം (മകയിരം – രണ്ടാംപകുതി, തിരുവാതിര, പുണർതം – ആദ്യഭാഗം): ശ്രമങ്ങൾ പ്രതീക്ഷിച്ച ഫലം നൽകാതിരിക്കാൻ സാധ്യത. ശരീരസുഖക്കുറവും മാനസിക അസ്ഥിരതയും അനുഭവപ്പെടാം. വിശ്രമം അനിവാര്യം.
കർക്കടകം(പുണർതം – അവസാനഭാഗം, പൂയം, ആയില്യം): വിജയത്തിന്റെ ദിനമാണ്. മത്സരങ്ങളിലും പരീക്ഷകളിലും നേട്ടം ലഭിക്കും. സ്ഥാനക്കയറ്റവും അംഗീകാരവും പ്രതീക്ഷിക്കാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന സാധ്യത ശക്തമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം – ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം. പരീക്ഷകളിലും പഠനകാര്യങ്ങളിലും പരാജയം നേരിടേണ്ടിവരാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വിദ്യാഭ്യാസ പ്രവേശന ശ്രമങ്ങൾ ഫലം കാണാതിരിക്കാൻ സാധ്യത.
കന്നി (ഉത്രം – അവസാനഭാഗം, അത്തം, ചിത്തിര – ആദ്യപകുതി): കാര്യവിജയവും നേട്ടവും ലഭിക്കുന്ന ദിനമാണ്. പരീക്ഷകളിൽ വിജയം, ശത്രുക്കളുടെ ക്ഷയം, സൽക്കാരങ്ങൾ എന്നിവ ഉണ്ടാകും. സുഹൃത്തുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചയും ഉല്ലാസയാത്രയും പ്രതീക്ഷിക്കാം.
തുലാം(ചിത്തിര – രണ്ടാംപകുതി, ചോതി, വിശാഖം – ആദ്യഭാഗം): മനഃപ്രയാസവും തടസ്സങ്ങളും അനുഭവപ്പെടാം. ശത്രുശല്യം ഉണ്ടാകാൻ സാധ്യത. ശരീര പരിക്ക് സംഭവിക്കാതിരിക്കാൻ സൂക്ഷിക്കുക. കാര്യങ്ങൾ നീണ്ടുപോകാം.
വൃശ്ചികം(വിശാഖം – അവസാനഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങളിൽ വിജയം കൈവരും. ബിസിനസിൽ ലാഭവും മത്സരവിജയവും പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും. പുതിയ അവസരങ്ങൾ തുറന്നുകിട്ടും.
ധനു (മൂലം, പൂരാടം, ഉത്രാടം – ആദ്യഭാഗം): തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ ലഭിക്കും. മത്സരങ്ങളിലും ജോലിഅന്വേഷണങ്ങളിലും വിജയം പ്രതീക്ഷിക്കാം. ആരോഗ്യം അനുകൂലമായിരിക്കും.
മകരം(ഉത്രാടം – അവസാനഭാഗം, തിരുവോണം, അവിട്ടം – ആദ്യപകുതി):
കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക സമ്മർദ്ദവും ഉണ്ടാകാം. ശത്രുശല്യവും ശരീര ക്ഷതവും സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കുക.
കുംഭം(അവിട്ടം – രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി – ആദ്യഭാഗം): നഷ്ടവും പരാജയവും നേരിടേണ്ടിവരാം. അഭിമാനക്ഷതം ഉണ്ടാകാൻ സാധ്യത. അപകടഭീഷണി ഉള്ളതിനാൽ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രകളിൽ അതീവ സൂക്ഷ്മത പാലിക്കുക.
മീനം(പൂരുരുട്ടാതി – അവസാനഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യങ്ങളിൽ വിജയം കൈവരും. അംഗീകാരം ലഭിക്കും. ആരോഗ്യനില മെച്ചമായിരിക്കും. ഇഷ്ടഭക്ഷണസമൃദ്ധിയും സന്തോഷകരമായ യാത്രകളും പ്രതീക്ഷിക്കാം.











