04:14pm 29 April 2026
NEWS
27 നക്ഷത്രജാതരുടെയും ഇന്നത്തെ രാശിഫലം: 2026 ജനുവരി 8
08/01/2026  05:44 AM IST
nila
27 നക്ഷത്രജാതരുടെയും ഇന്നത്തെ രാശിഫലം: 2026 ജനുവരി 8

മേടം: (അശ്വതി, ഭരണി, കാർത്തിക – ആദ്യ ഭാഗം)
ദിവസത്തിന്റെ ആദ്യ പകുതിയിൽ കാര്യങ്ങളിൽ പരാജയം, മാനസിക സമ്മർദ്ദം, ആഗ്രഹങ്ങൾ തടസ്സപ്പെടൽ, പരീക്ഷകളിൽ അനുകൂലതക്കുറവ്, കലഹസാധ്യത, നഷ്ടം എന്നിവ അനുഭവപ്പെടാം.
എന്നാൽ വൈകിട്ട് 5 മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമായി മാറും. വിജയസൂചനകൾ, മത്സരങ്ങളിൽ നേട്ടം, യാത്രാസഫല്യം, ഇഷ്ടഭക്ഷണം, പരീക്ഷാവിജയം, ആരോഗ്യത്തിൽ മെച്ചം എന്നിവ പ്രതീക്ഷിക്കാം.

ഇടവം: (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം – ആദ്യ പകുതി)
കാര്യങ്ങളിൽ തടസ്സവും നിരാശയും ഉണ്ടാകാം. കലഹം, മനഃക്ലേശം, സാമ്പത്തിക നഷ്ടം, യാത്രകളിൽ പരാജയം എന്നിവ സൂചിപ്പിക്കുന്നു. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ ഫലിക്കാതെ പോകാൻ സാധ്യത.

മിഥുനം: (മകയിരം – രണ്ടാം പകുതി, തിരുവാതിര, പുണർതം – ആദ്യ മുക്കാൽ)
ദിവസത്തിന്റെ ആദ്യഘട്ടം അനുകൂലമാണ്. കാര്യവിജയം, ധനലാഭം, മത്സരങ്ങളിൽ നേട്ടം, ഇഷ്ടഭക്ഷണം എന്നിവ ലഭിക്കും.
വൈകിട്ട് 5 മണിക്ക് ശേഷം കാര്യതടസ്സം, അസ്വസ്ഥത, വയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, അഭിപ്രായഭിന്നതകൾ എന്നിവ ഉണ്ടാകാം.

കർക്കടകം: (പുണർതം – അവസാന കാൽ, പൂയം, ആയില്യം)
ആദ്യ പകുതിയിൽ കാര്യതടസ്സവും ശത്രുസംബന്ധമായ ബുദ്ധിമുട്ടുകളും ശരീരവേദനയും ഉണ്ടാകാം.
വൈകിട്ട് ശേഷം കാര്യങ്ങൾ മെച്ചപ്പെടും. അംഗീകാരം, സ്ഥാനലാഭം, പരീക്ഷകളിൽ വിജയം എന്നിവ പ്രതീക്ഷിക്കാം.

ചിങ്ങം: (മകം, പൂരം, ഉത്രം – ആദ്യ കാൽ)
ദിവസത്തിന്റെ തുടക്കത്തിൽ വിജയം, നേട്ടം, ധനലാഭം, മത്സരവിജയം എന്നിവ കാണുന്നു.
വൈകിട്ട് 5 മണിക്ക് ശേഷം പരാജയം, കലഹം, അഭിമാനത്തിന് ക്ഷതം, മാനസിക സമ്മർദ്ദം, പരീക്ഷകളിൽ അനുകൂലതക്കുറവ് എന്നിവ ഉണ്ടാകാം.

കന്നി: (ഉത്രം – അവസാന ഭാഗം, അത്തം, ചിത്തിര – ആദ്യ പകുതി)
ആദ്യ പകുതിയിൽ യാത്രകളിൽ തടസ്സവും കലഹവും ഉത്സാഹക്കുറവും അനുഭവപ്പെടാം.
വൈകിട്ട് ശേഷം കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം എന്നിവ ലഭിക്കും.

തുലാം: (ചിത്തിര – രണ്ടാം പകുതി, ചോതി, വിശാഖം – ആദ്യ മുക്കാൽ)
തൊഴിലിലും കാര്യങ്ങളിലും വിജയം, ശത്രുനാശം, അംഗീകാരം എന്നിവ അനുഭവപ്പെടും.
വൈകിട്ട് ശേഷം സാമ്പത്തിക തടസ്സങ്ങൾ, ചെലവ് വർധിക്കൽ, യാത്രാപരാജയം, ആരോഗ്യത്തിൽ അസ്വസ്ഥത എന്നിവ ഉണ്ടാകാം.

വൃശ്ചികം: (വിശാഖം – അവസാന കാൽ, അനിഴം, തൃക്കേട്ട)
മുഴുവൻ ദിവസം തന്നെ അനുകൂലമാണ്. കാര്യവിജയം, ആരോഗ്യവർധന, ധനലാഭം, ബിസിനസിൽ നേട്ടം, ബന്ധുക്കളുമായി സന്തോഷകരമായ സംഗമം എന്നിവ ഉണ്ടാകും.

ധനു: (മൂലം, പൂരാടം, ഉത്രാടം – ആദ്യ കാൽ)
ദിവസത്തിന്റെ ആദ്യ പകുതിയിൽ ഉത്സാഹക്കുറവും സാമ്പത്തിക തടസ്സങ്ങളും പ്രവർത്തനമന്ദതയും അനുഭവപ്പെടാം.
വൈകിട്ട് ശേഷം കാര്യവിജയം, തൊഴിൽലാഭം, പരീക്ഷാവിജയം എന്നിവ ലഭിക്കും.

മകരം: (ഉത്രാടം – അവസാന ഭാഗം, തിരുവോണം, അവിട്ടം – ആദ്യ പകുതി)
ആദ്യ പകുതിയിൽ പരാജയം, ശത്രുശല്യം, മാനസിക പ്രയാസം, ശരീരക്ഷതം എന്നിവക്ക് സാധ്യത.
വൈകിട്ട് ശേഷം ഗുണദോഷങ്ങൾ കലർന്ന അനുഭവങ്ങൾ.

കുംഭം: (അവിട്ടം – രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി – ആദ്യ മുക്കാൽ)
ദിവസത്തിന്റെ തുടക്കത്തിൽ ആരോഗ്യം, അംഗീകാരം, സൽക്കാരയോഗം, ഇഷ്ടഭക്ഷണം എന്നിവ ലഭിക്കും.
വൈകിട്ട് ശേഷം അപകടഭീതി, നഷ്ടം, മാനസിക സമ്മർദ്ദം, കാര്യപരാജയം എന്നിവ ഉണ്ടാകാം.

മീനം: (പൂരുരുട്ടാതി – അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
ദിവസം മുഴുവൻ അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം, ആവശ്യസാധനങ്ങളുടെ ലാഭം എന്നിവ ലഭിക്കും. ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img