
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ട സാഹചര്യങ്ങളിലൂടെ ദിവസം കടന്നു പോകും. അപ്രതീക്ഷിത കോണുകളിൽ നിന്ന് പോലും സഹായങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കും. അറിയാത്ത കാര്യങ്ങൾക്കു ചിലപ്പോൾ സമാധാനം പറയേണ്ടി വന്നേക്കാം. പണ ഇടപാടുകൾ ജാഗ്രതയോടെ വേണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പല പ്രശ്നങ്ങൾക്കും സ്ഥായിയായ പരിഹാരം കണ്ടെത്താൻ കഴിയും. സുഹൃത് സംഗമം, ബന്ധു സമാഗമം എന്നിവയ്ക്കും യോഗം ഉള്ള ദിവസം. മനസ്സിന് സമാധാനം ലഭിക്കും
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശാരീരിക ക്ലേശങ്ങൾക്കും യാത്രാ ദുരിതത്തിനും സാധ്യത കാണുന്നു. കുടുംബപരമായി വലിയ ദോഷങ്ങൾക്ക് സാധ്യതയില്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. ഭാഗ്യാനുഭവങ്ങൾ, സാമ്പത്തിക ലാഭം എന്നിവയ്ക്കും സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാനസിക സംഘർഷം അകലും. ഭാഗ്യാനുഭവങ്ങൾ, അംഗീകാരം, കാര്യ ലാഭം എന്നിവയ്ക്കും സാധ്യത.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിചാരിക്കുന്ന വിധത്തിൽ കാര്യങ്ങൾ നീങ്ങണമെന്നില്ല. എങ്കിലും വലിയ ദോഷാനുഭവങ്ങൾക്കു സാധ്യതയില്ലാത്ത ദിനമാണ്. ഉത്തരവാദിത്വങ്ങളിൽ ജാഗ്രത പുലർത്തുക നന്നായിരിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആശയ വിനിമയത്തിൽ അപാകത വരാതെ നോക്കണം. ജാഗ്രതയോടെ നീങ്ങിയാൽ ദോഷങ്ങൾ കുറയും. അറിയാത്ത കാര്യങ്ങൾക്കു സമാധാനം പറയേണ്ട സാഹചര്യം വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമൂഹിക അംഗീകാരം വർധിക്കും. അധികാരികളിൽ നിന്നും അഭിനന്ദനവും മെച്ചമായ പ്രതിഫലവും ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സമയം ഉല്ലാസകരമായി ചിലവഴിക്കാൻ കഴിയും. ആശങ്കയോടെ കണ്ടിരുന്ന പല സന്ദർഭങ്ങളും സന്തോഷകരമായി കടന്നു പോകും
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. എടുത്തുചാടിയുള്ള സംസാരം അപകടം വരുത്താൻ സാധ്യതയുള്ള ദിനമാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ചില ആശങ്കയുണ്ടാവും എങ്കിലും പരിഹാരം തെളിയും. പരിശ്രമങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കണമെന്നില്ല.