
മേടക്കൂറ് (അശ്വതി, ഭരണി കാർത്തിക 1/4)
ആരോഗ്യനിലയില്‍ വളരെ മെച്ചം കാണാം. ഉന്നത പദവിയിലെത്താന്‍ യോഗം കാണുന്നു. സാംസ്കാരിക പ്രവര്‍ത്തനത്തില്‍ അംഗീകാരം ലഭിക്കും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലി സംബന്ധിച്ച് കൂടുതല്‍ യാത്ര ചെയ്യേണ്ടിവരും. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ് കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഹാര കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
കോടതി, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട ദിവസം. വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
സന്താനങ്ങളാല്‍ അനാവശ്യ ചെലവ് വര്‍ദ്ധിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത് മെച്ചം. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദമ്പതികള്‍ക്കിടയില്‍ ചില്ലറ വാക്കുതര്‍ക്കങ്ങള്‍ക്ക് സാധ്യത. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അതിഥി സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പലതരത്തിലും പണം വന്നുചേരുന്നതാണ്. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)
യാത്രകൊണ്ട് പല പ്രയോജനങ്ങളും സിദ്ധിക്കും. മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. ജോലിസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
മുമ്പ് ലഭിച്ച പല ഉപകാരങ്ങള്‍ക്കും പ്രത്യുപകാരം ചെയ്യാന്‍ ശ്രമിക്കും. ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്. ആരെയും അന്ധമായി വിശ്വസിക്കരുത്.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആശാവഹമായ പല മാറ്റങ്ങളും സംഭവിക്കാം. കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും.
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4 )
പലകാര്യങ്ങളിലും ഫലം ലഭിക്കാന്‍ താമസം ഉണ്ടാവും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി )
ആരോഗ്യനിലയില്‍ വളരെ മെച്ചം കാണാം. ഉന്നത പദവിയിലെത്താന്‍ യോഗം കാണുന്നു. സാംസ്കാരിക പ്രവര്‍ത്തനത്തില്‍ അംഗീകാരം ലഭിക്കും. പ്രേമബന്‌ധങ്ങള്‍ ദൃഢമാകും.