
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനം കൈവശം വന്നുചേരും. അയല്‍ക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത് നന്ന്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഔദ്യോഗിക രംഗത്തെ തടസങ്ങള്‍ നീങ്ങിക്കിട്ടും. ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും അതീവ ജാഗ്രതവേണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദ്യാഭ്യാസ രംഗത്ത് ഉദ്ദേശിച്ച ഫലം കണ്ടെന്നു വരില്ല. കലാ കായിക രംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നിയമ പാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പല കഷ്ട നഷ്ടങ്ങളും ഉണ്ടായെന്നു വരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബത്തില്‍ മംഗള കര്‍മ്മങ്ങളുണ്ടാവും. ലോണ്‍, ചിട്ടി എന്നിവയിലൂടെ സാമ്പത്തികമായ നേട്ടം. ഗാര്‍ഹിക ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാവും. വിദേശത്തു നിന്ന് ആശാവഹമായ പല നേട്ടങ്ങളും ഉണ്ടാവും. ഗൃഹ നിര്‍മ്മാണത്തില്‍ കട ബാധ്യത ഏറാതിരിക്കാന്‍ ശ്രധിക്കുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഔദ്യോഗിക രംഗത്ത് പ്രൊമോഷനോ സ്ഥലം മാറ്റമോ ഉണ്ടാവാന്‍ സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്നം വരാതെ നോക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാതാപിതാക്കളില്‍ നിന്ന് പലവിധ സഹായങ്ങളും ലഭിക്കും. വിദ്യാഭ്യാസപരമായി പലവിധ നേട്ടങ്ങളും ഉണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കാന്‍ അവസരം കൈവരും. ജീവിത പങ്കാളിയുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉത്തമം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാനസികമായി പല ക്ലേശങ്ങള്‍ക്കും സാധ്യത. ഉദ്ദേശിച്ച കാര്യങ്ങളൊന്നും സമയത്ത് നടന്നെന്നുവരില്ല. ദാമ്പത്യ ബന്ധം ഉത്തമം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ അവസരമുണ്ടാവും. തൊഴില്‍ രംഗത്ത് ഉന്നതരായ വ്യക്തികളുടെ പ്രശംസയ്ക്ക് പാത്രീഭവിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വാഹന ലാഭം, ധനലാഭം എന്നിവയ്ക്ക് സാധ്യത ഏറും. സന്താനങ്ങളുടെ ഭാവിക്ക് വേണ്ടി പല കാര്യങ്ങളിലും ദൃഢമായ തീരുമാനങ്ങളെടുക്കും.