
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പരമ്പരാഗതമായ പല അസുഖങ്ങളും ശല്യപ്പെടുത്തും. സ്വത്തു തര്‍ക്കങ്ങള്‍ക്ക് സാധ്യത. സഹോദരരുമായോ സുഹൃത്തുക്കളുമായോ അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മാതാപിതാക്കളുമായി യോജിച്ച് പോവുക നന്ന്. സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അയല്‍ക്കാരുമായി യോജിച്ച് പോകാന്‍ ശ്രമിക്കുക. ആരോടും അനാവശ്യമായി വഴക്കിന് പോകാതിരിക്കുന്നത് ഉത്തമം. ആരോഗ്യ നില ഉത്തമം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്ദേശിച്ച പല കാര്യങ്ങളും വിജയിക്കുന്നതാണ്. അകാരണമായ ഭയം മനസ്സിനെ അലട്ടും. അലച്ചിലും അനാവശ്യ ചെലവും ഉണ്ടായേക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യമായ അപവാദങ്ങള്‍ക്ക് ഇരയാവും. വസ്ത്രം, ആഭരണം, ആഡംബര വസ്തുക്കള്‍ എന്നിവ കൈവശം വന്നുചേരും. പൊതു രംഗത്ത് പല വിജയങ്ങളും കരസ്ഥമാക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം കൈവരിക്കും. സരസമായ സംഭാഷണങ്ങള്‍ കൊണ്ട് ഏവരേയും മയക്കി കാര്യങ്ങള്‍ അനുകൂലമാക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്യോഗക്കയറ്റം ഉണ്ടാകും. അമിതമായ വിശ്വാസം പല നഷ്ടങ്ങള്‍ക്കും സാധ്യത. ഉപകാര പ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ താല്‍പര്യം കാട്ടും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്വത്ത് തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് പ്രശ്നം ഗുരുതരമാക്കും. പണം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചപ്പെട്ട സാഹചര്യം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകും. ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കും. മോഷണം നടക്കാനിടയുണ്ട്. അപ്രതീക്ഷിതമായ ആളുകളില്‍ നിന്ന് സഹായം ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കും. മോഷണം നടക്കാനിടയുണ്ട്. അപ്രതീക്ഷിതമായ ആളുകളില്‍ നിന്ന് സഹായം ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികരംഗം മെച്ചപ്പെടും. വിദ്യാഭ്യാസത്തില്‍ പ്രതിസന്‌ധി. രോഗങ്ങള്‍ കുറയും. വിവാദം ഉണ്ടാകും. ഭൂമിസംബന്‌ധമായ കേസുകളില്‍ അനുകൂല തീരുമാനം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത് പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.