04:52am 22 April 2025
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 14 വെള്ളി- ഇന്ന് നേട്ടം ആർക്കൊക്കെ
14/03/2025  12:33 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 14 വെള്ളി- ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏതിലും ജാഗ്രത പാലിക്കുക. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന്‌ സാധ്യത.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്ദേശിക്കാതെ പലതരത്തിലും പണം വന്നുചേരുന്നതാണ്‌. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏതു വിഷങ്ങളിലും മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. ജോലിസ്ഥലത്ത്‌ ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും.  

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജോലിയിലെ ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്‌. ആരെയും അന്ധമായി വിശ്വസിക്കരുത്‌. കരാറുകളിലോ മറ്റോ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലിസ്ഥലം, കുടുംബം എന്നിവിടങ്ങളിലെ അന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദൂരെയുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരോഗ്യം പൊതുവേ മെച്ചം. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ്‌ കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. പണം സംബന്ധിച്ച വരവ്‌ പൊതുവേ കുറവായിരിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ അനുകൂലമായ ഫലം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജീവിതത്തില്‍ ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനവസരത്തില്‍ അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവ ഉണ്ടായേക്കും. പൂര്‍വിക സ്വത്ത്‌ കൈവശം വന്നു ചേരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹോദരങ്ങളുടെ വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം.


മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബന്ധുക്കള്‍ക്ക് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത്‌ മെച്ചം. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img img