05:52am 22 April 2025
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 13 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
13/03/2025  12:44 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 13 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദരരോഗങ്ങള്‍ക്ക്‌ സാദ്ധ്യത. ഉത്തരവാദപ്പെട്ട പദവികള്‍ വന്നുചേരും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പെണ്‍കുട്ടികളുടെ മുടങ്ങിപ്പോയ വിദ്യാഭ്യാസം തുടരുന്നതാണ്‌.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം. സഹോദരങ്ങളുമായി കലഹിക്കും. വാഹനസംബന്‌ധമായി കേസ്സുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. പ്രൊമോഷന്‍ ലഭിക്കും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്‌. ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും.. സന്താനങ്ങള്‍ സന്തോഷം തരും. സന്താന ലാഭം ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും. ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അകാരണമായ ഭയം ഉണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക. പണ സംബന്ധമായ വിഷയങ്ങളില്‍ ആരെയും വിശ്വസിക്കരുത്‌. ആഡംബര വസ്തുക്കള്‍ ലഭിച്ചേക്കും.


കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. ഗൃ ഹത്തില്‍ ഐശ്വര്യം കളിയാടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക്‌ നല്ല മതിപ്പുണ്ടാകുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്‌. സ്വന്തക്കാരില്‍ നിന്ന്‌ പലവിധ സഹായവും ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്‌. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത്‌ നന്ന്‌. യാത്രകൊണ്ട്‌ കൂടുതല്‍ അലച്ചില്‍ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ദാമ്പത്യബന്ധം സുഖകരം. 


മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. സ്വകാര്യ രഹസ്യങ്ങള്‍ മറ്റുള്ളവരോടെ കൂടുതലായി വെളിപ്പെടുത്തതിരിക്കുന്നത്‌ നന്ന്‌. കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യനില മോശമാവാന്‍ സാധ്യതയുണ്ട്‌. പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക്‌ പൊതുവേ മെച്ചപ്പെട്ട സമയം. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്‌.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img img