
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ കഴിയും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാര്യയുടെ സഹായം ലഭിക്കും. അച്ഛെന്‍റ സ്വത്തുക്കള്‍ ലഭിക്കും. വാഹനം മൂലം ചെലവ് വര്‍ധിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുരുജനങ്ങളുടെ അപ്രീതിക്ക് കാരണമായേക്കും. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടാന്‍ സാധ്യതയുണ്ട്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അച്ഛെന്‍റ ആരോഗ്യം മോശമാകും. ബന്ധുക്കളുടെ സഹകരണമുണ്ടാകും. സാമ്പത്തിക നിലയില്‍ മാറ്റമില്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭൂമി സംബന്‌ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന് അരിഷ്‌ടത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പത്രപ്രവര്‍ത്തകര്‍ക്ക് പ്രശസ്തി. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭൂമി സംബന്‌ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന് അരിഷ്‌ടത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
രോഗങ്ങള്‍ ശമിക്കും. പ്രേമബന്‌ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്‌മീയമേഖലയില്‍ ശ്രദ്ധ നേടും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
രാഷ്‌ട്രീയരംഗത്തെ അപമാനം മാറും. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ശത്രുശല്യം കുറയും. പൊതുവേ മെച്ചപ്പെട്ട ദിവസം.