05:17am 22 April 2025
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 9 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
09/03/2025  08:11 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 9 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അയല്‍ക്കാരുടെയും ബന്ധുക്കളുടേയും സ്‌നേഹം ലഭിക്കും. അനാവശ്യമായ വാഗ്വാദങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടരുത്‌. 


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധന വരവിന്‌ സാധ്യത. പഠന വിഷയത്തില്‍ താത്‌പര്യം ജനിക്കും. ഉന്നതവിദ്യാഭ്യാസത്തിന്‌ സാദ്ധ്യത. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഡംബര വസ്തുക്കള്‍ ലഭിക്കും. അനാവശ്യമായ ആരോപണം കേള്‍ക്കാനിടവരും. അമിതാഹാരം ആപത്തുണ്ടാക്കും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മാതാവിന്‍റെ ബന്ധുക്കളുമായി സ്‌നേഹത്തില്‍ പോവുന്നത്‌ നന്ന്‌. അതിഥിശല്യം കൂടുതലായേക്കും. ഉന്നതരുമായി ബന്ധപ്പെടാന്‍ ഇടവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്തോഷ വര്‍ത്തമാനം കേള്‍ക്കാന്‍ സാധ്യത, എന്നിവ ഫലം. ഉന്നതാധികാരികളുടെ പ്രീതി ലഭിക്കാന്‍ സാധ്യത. പൊതുവേ പലതിലും പ്രതികൂലാവസ്ഥ കാണുന്നു.


കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴില്‍ രംഗത്ത്‌ മത്സരം ഒഴിവാക്കുക. യാത്രാ തടസം ഉണ്ടാകും. ധനവരവിന്‌ സാധ്യത. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താന സൌഖ്യം ഉണ്ടാവും. അപവാദം കേള്‍ക്കാനിടവരും. രാഷ്ട്രീയത്തിലുള്ള പ്രമുഖരുമായി ബന്ധമുണ്ടാക്കും. ആരോഗ്യം ഉത്തമം. പല പ്രതികൂലാവസ്ഥകളേയും തരണം ചെയ്യും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതുവേ മോശമായ ദിവസമാണിന്ന്‌. അനാവശ്യ കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കാതിരിക്കുക. സന്താനങ്ങള്‍ മൂലം അനാവശ്യ ചെലവുകള്‍ ഉണ്ടാകും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉന്നതാധികാരികളുമായി പൊരുത്തപ്പെടില്ല. കൂട്ടുകച്ചവടത്തില്‍ പങ്കാളികളുമായി യോജിച്ചു പോവുക നന്ന്‌. സന്ധ്യയ്ക്ക്‌ ശേഷം ഏര്‍പ്പെടുന്ന പ്രവര്‍ത്തികളില്‍ വിജയം.


മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അകാരണമായ ഭയം മനസ്സിനെ അലട്ടും. പൊതുജന മധ്യത്തില്‍ നില മെച്ചപ്പെടും. സ്‌നേഹിതരേയും ഉറ്റബന്ധുക്കളേയും വെറുപ്പിക്കാനിടവരും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം കൈവരിക്കും. പുണ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. അപവാദം കേള്‍ക്കാനിട വരും. രാഷ്ട്രീയത്തിലുള്ള പ്രമുഖരുമായി ബന്ധമുണ്ടാക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനങ്ങളാല്‍ അനാവശ്യ ചെലവിന്‌ സാധ്യത. അപ്രതീക്ഷിത അതിഥി ആഗമനം. അതിഥികള്‍ വന്നുചേരാന്‍ സാധ്യത. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img img