
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും. പുതിയ കരാറുകളില്‍ ഏര്‍പ്പെട്ടേക്കും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയമാണിത്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ബന്ധുക്കളുമായോ അയല്‍ക്കാരുമായോ സഹപ്രവര്‍ത്തകരുമായോ ചില്ലറ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. വിദേശ യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജീവിത പങ്കാളിയുമായി ചെറിയ തോതില്‍ അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുണ്ട്. അമിതമായി ആരെയും വിശ്വസിക്കരുത്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചുറ്റുപാടുകള്‍ മെച്ചമാണ്. സഹോദര സഹായം ലഭിക്കും. ജോലിയില്‍ ഉന്നതരുടെ പ്രീതിക്ക് പാത്രമാകും. ഉദ്യോഗക്കയറ്റത്തിന് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പണ വരവ് അധികരിക്കുന്നതാണ്. ദാമ്പത്യബന്ധം ഉത്തമമായിരിക്കും. ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പലതരത്തിലുമുള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദരരോഗങ്ങള്‍ക്ക് സാദ്ധ്യത. ഉത്തരവാദപ്പെട്ട പദവികള്‍ വന്നുചേരും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പെണ്‍കുട്ടികളുടെ മുടങ്ങിപ്പോയ വിദ്യാഭ്യാസം തുടരുന്നതാണ്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങള്‍ സന്തോഷം തരും. സന്താന ലാഭം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ശുഭ വാര്‍ത്ത ശ്രവിക്കാനുള്ള ഭാഗ്യം കൈവരും. പ്രശ്‌നങ്ങള്‍ ഇല്ലാതാകും. കോപം, ടെന്‍ഷന്‍ എന്നിവ ഇല്ലാതാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക് നല്ല മതിപ്പുണ്ടാകുന്നതാണ്. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്. സ്വന്തക്കാരില്‍ നിന്ന് പലവിധ സഹായവും ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഓഹരി സംബന്ധിച്ച ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കും. സഹോദര സഹായം ലഭിക്കും. വിദ്യാഭ്യാസം പുരോഗമിക്കും. യാത്രകൊണ്ട് പ്രയോജനം സിദ്ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പലതരത്തിലുള്ള ആരോപണങ്ങള്‍ക്ക് വിധേയമാകാന്‍ സാധ്യത. അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ധനപരമായി വിഷമം ഉണ്ടാകും.











