
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന് അപകടസാധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. പട്ടാളക്കാര്‍ക്ക് പുതിയ ചുമതല ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. യശസ് വര്‍ധിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഔദ്യോഗിക രംഗത്ത് വിഷമ സന്ധികളുണ്ടാകും. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. പഠനകാര്യങ്ങള്‍ പുരോഗമിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത് ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും. ആരോഗ്യ രംഗത്ത് സ്ഥിതി മെച്ചപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്രചെയ്യേണ്ടിവരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശത്തു നിന്ന് ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും. സഹോദരസഹോദരീ സഹായം ലഭ്യമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. ദാമ്പത്യ ബന്ധം ശുഭകരം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പണം സംബന്ധിച്ച വിഷയങ്ങളില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ഏതിലും സൂക്ഷ്‌മമായ ചിന്ത വേണം. ദുരാരോപണം കേള്‍ക്കേണ്ടി വന്നേക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ ഇടവരും. മെച്ചപ്പെട്ട ദിവസം. കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച് അനാവശ്യ ചെലവുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പണവരവ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക് സാദ്ധ്യതയില്ല.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏതിലും ആലോചിച്ചു മാത്രം ഏര്‍പ്പെടുക. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടന്നുകിട്ടും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം ഉണ്ടാകും.











