
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. വാഹനം സ്വന്തമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം. ഉദ്യോഗക്കയറ്റം ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം. സഹോദരങ്ങളില്‍ നിന്ന് ധനസഹായം. രോഗങ്ങള്‍ ശല്യപ്പെടുത്തും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് നേട്ടം. പരീക്ഷകളില്‍ വിജയം. വാതരോഗത്തില്‍നിന്ന് ആശ്വാസം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാഭ്യാസ വിഷയങ്ങളില്‍ ഉയര്‍ച്ച. പൂര്‍വികസ്വത്ത് ലഭിക്കും. ദാമ്പത്യകലഹം. പ്രേമബന്ധം ശക്തമാകും. സന്താനങ്ങളില്‍നിന്ന് സ്നേഹപൂര്‍ണ്ണമായ പെരുമാറ്റം ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കായികമത്സരങ്ങളില്‍ അംഗീകാരം. ഉദ്യോഗരംഗത്തെ പ്രതിസന്ധികള്‍ നീങ്ങും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യമായ അലച്ചിലും ധന നഷ്ടവും ഉണ്ടാകും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകര്യം ചെയ്യുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജോലിസ്ഥലത്ത് ഉന്നതരുമായി ചങ്ങാത്തം കൂടുന്നത് ഒഴിവാക്കുക. സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത് നല്ലത്. ആരോഗ്യവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കാന്‍ സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിതമായ പണം കൈവന്നുചേരാന്‍ അവസരമുണ്ടാകും. കച്ചവടം ലാഭമാകും. എന്നാല്‍ കൃഷി, വീട്ടു മൃഗങ്ങള്‍ എന്നിവമൂലം നഷ്ടമുണ്ടാകാന്‍ സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. അപ്രതീക്ഷിതമായി പല കാര്യങ്ങളും സാധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാതാപിതാക്കളോട് സ്‌നേഹത്തോടെ പെരുമാറും. പുതിയ കരാറുകളിലും ഉടമ്പടികളിലും ഏര്‍പ്പെടാന്‍ അവസരമുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രധാനപ്പെട്ട പല രേഖകളും കളവുപോകാന്‍ സാധ്യതയുണ്ട്. വാഹന സംബന്ധമായ വഴക്കുകള്‍ ഉണ്ടായേക്കും. പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ക്ക് പൊതുവേ നല്ല സമയമല്ല.











