01:51pm 29 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 06 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
06/03/2025  12:56 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 06 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. വാഹനം സ്വന്തമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം. ഉദ്യോഗക്കയറ്റം ലഭിക്കും. 


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം. സഹോദരങ്ങളില്‍ നിന്ന് ധനസഹായം. രോഗങ്ങള്‍ ശല്യപ്പെടുത്തും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് നേട്ടം. പരീക്ഷകളില്‍ വിജയം. വാതരോഗത്തില്‍നിന്ന് ആശ്വാസം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാഭ്യാസ വിഷയങ്ങളില്‍ ഉയര്‍ച്ച. പൂര്‍വികസ്വത്ത് ലഭിക്കും. ദാമ്പത്യകലഹം. പ്രേമബന്ധം ശക്തമാകും. സന്താനങ്ങളില്‍നിന്ന് സ്നേഹപൂര്‍ണ്ണമായ പെരുമാറ്റം ഉണ്ടാകും.


കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കായികമത്സരങ്ങളില്‍ അംഗീകാരം. ഉദ്യോഗരംഗത്തെ പ്രതിസന്ധികള്‍ നീങ്ങും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യമായ അലച്ചിലും ധന നഷ്ടവും ഉണ്ടാകും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകര്യം ചെയ്യുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജോലിസ്ഥലത്ത്‌ ഉന്നതരുമായി ചങ്ങാത്തം കൂടുന്നത്‌ ഒഴിവാക്കുക. സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത്‌ നല്ലത്‌. ആരോഗ്യവുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിക്കാന്‍ സാധ്യത. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിതമായ പണം കൈവന്നുചേരാന്‍ അവസരമുണ്ടാകും. കച്ചവടം ലാഭമാകും. എന്നാല്‍ കൃഷി, വീട്ടു മൃഗങ്ങള്‍ എന്നിവമൂലം നഷ്ടമുണ്ടാകാന്‍ സാധ്യത. 


മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. വിദേശയാത്രയ്ക്ക്‌ അനുമതി ലഭിക്കും. അപ്രതീക്ഷിതമായി പല കാര്യങ്ങളും സാധിക്കും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാതാപിതാക്കളോട്‌ സ്‌നേഹത്തോടെ പെരുമാറും. പുതിയ കരാറുകളിലും ഉടമ്പടികളിലും ഏര്‍പ്പെടാന്‍ അവസരമുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രധാനപ്പെട്ട പല രേഖകളും കളവുപോകാന്‍ സാധ്യതയുണ്ട്‌. വാഹന സംബന്ധമായ വഴക്കുകള്‍ ഉണ്ടായേക്കും. പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ക്ക്‌ പൊതുവേ നല്ല സമയമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img