10:45pm 30 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 05 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ
05/03/2025  08:03 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 05 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദേശിച്ച പല കാര്യങ്ങളും വേണ്ട പോലെ നടന്നെന്നു വരില്ല. പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അലങ്കാരവസ്തുക്കള്‍ വാങ്ങും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബസ്വത്ത്‌ ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത്‌ ശോഭിക്കും. മോഷണശ്രമം നടക്കും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
 ദൈവിക കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കും. അടുത്ത ബന്ധുക്കളുമായി കലഹം ഉണ്ടാവാന്‍ സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിക്ക്‌ സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഔദ്യോഗിക രംഗം മെച്ചപ്പെടും. പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാമെങ്കിലും പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
 ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്‌. വ്യാപാരത്തില്‍ ഉത്തമ നില. കലാലയത്തിലെ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദാമ്പത്യ ബന്ധം വിജയിക്കും. സാമ്പത്തികമായി അത്ര നന്നല്ല എന്നാല്‍ മന: സമാധാനം ലഭിക്കും. മുതിര്‍ന്നവരെ അനുസരിച്ചുപോകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
യാത്രകള്‍ കഴിവതും കുറയ്ക്കുനത് ഉചിതം. ഭൂമി സംബന്ധിച്ചുള്ള വഴക്കുകള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. പുതിയ സുഹൃത്തുക്കളുണ്ടാകും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img