07:27pm 30 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 04 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
04/03/2025  01:32 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 04 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ വിജയകരമാകും. പൊതു രംഗത്തും കുടുംബത്തിലും ഒരു പോലെ ഗുണകരമായ സാഹചര്യം നിലനില്‍ക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നഷ്ടസാധ്യതയുള്ള ഏര്‍പ്പാടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ദീര്‍ഘ യാത്രകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദിവസാനുഭവങ്ങള്‍ അല്പം വിരസമാകാന്‍ ഇടയുണ്ട്. എങ്കിലും പ്രധാന ജോലികള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇഷ്ട ബന്ധുജന സംഗമം മനസന്തോഷം നല്‍കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാവുന്ന ദിനം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇഷ്ടാനുഭവങ്ങള്‍ക്ക് സാധ്യതയേറിയ ദിവസമാണ്. ഗുണകരമായ അവസരങ്ങള്‍ ലഭ്യമാകും. കാര്യവിജയം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആരോഗ്യപരമായി ദിവസം അത്ര നന്നല്ല. അമിതമായ തിരക്കുകള്‍ മൂലം പല ഉത്തരവാദിത്വങ്ങളും വൈകിയെന്നു വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തീരുമാനങ്ങള്‍എടുക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വരാം. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട ദിവസമാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ദാമ്പത്യസുഖം, കുടുംബനേട്ടം മുതലായവയ്ക്കും സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ അവയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയുന്നതിനാല്‍ നേട്ടങ്ങള്‍ സ്വന്തമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ നേട്ടം, ധനലാഭം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത കാണുന്നു. തടസ്സപ്പെട്ട കാര്യങ്ങളില്‍ നിവൃത്തി മാര്‍ഗങ്ങള്‍ തെളിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വരവും ചിലവും തുല്യമാകും. കഠിനമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടത്ര പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും.  

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. അര്‍ഹമായ കാര്യങ്ങള്‍ എളുപ്പത്തില്‍ അനുഭവത്തില്‍ വന്നു ചേരും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img