10:45pm 30 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 03 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
03/03/2025  01:06 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 03 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട്‌ ധാരാളം പണം ചെലവഴിക്കേണ്ടിവരും. സഹോദരരും ബന്ധുക്കളും സഹായിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലിസ്ഥലത്ത്‌ ഉന്നതരുമായി ചങ്ങാത്തം കൂടുന്നത്‌ ഒഴിവാക്കുക. സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത്‌ നല്ലത്‌.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യമായ അലച്ചിലും ധന നഷ്ടവും ഉണ്ടാകും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകര്യം ചെയ്യുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. വിദ്യാഭ്യാസ കര്യങ്ങളില്‍ ഉയര്‍ച്ച.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. വിദേശയാത്രയ്ക്ക്‌ അനുമതി ലഭിക്കും. അപ്രതീക്ഷിതമായി പല കാര്യങ്ങളും സാധിക്കും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രധാനപ്പെട്ട പല രേഖകളും കളവുപോകാന്‍ സാധ്യതയുണ്ട്‌. വാഹന സംബന്ധമായ വഴക്കുകള്‍ ഉണ്ടായേക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത്‌ ശ്രദ്ധിക്കണം. വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യത. ആരോഗ്യനില അത്ര മെച്ചമല്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബാംഗങ്ങളുമായി എല്ലാവിധത്തിലും ഒത്തുപോവുക. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത്‌ സഹകരണം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കലാകായിക മത്സരങ്ങളില്‍ വിജയം. ത്വക്‌രോഗം ശമിക്കും. വാഹന വ്യാപാരത്തിലൂടെ ധനനഷ്‌ടം. വിനോദയാത്രകള്‍ക്ക്‌ യോഗം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അതിഥികളുടെ ശല്യം ഉണ്ടായേക്കും. വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. പൊതുപ്രവര്‍ത്തകർക്ക്‌ മെച്ചപ്പെട്ട ദിവസം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കേസുകളില്‍ പ്രതികൂലമാകും. സ്വര്‍ണവ്യാപാരം, കൃഷി എന്നിവയിലൂടെ ധനലബ്‌ധിയും പ്രശസ്തിയും. നല്ല മിത്രങ്ങളെ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷനും സാധ്യത. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന്‌ ശമനം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img