12:23pm 29 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 02 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
02/03/2025  09:08 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 മാർച്ച് 02 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ്‌ കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. പണം സംബന്ധിച്ച വരവ്‌ പൊതുവേ കുറവായിരിക്കും. 

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സഹോദരീ സഹോദരന്മാരുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. കൃഷി, കച്ചവടം എന്നിവയില്‍ നിന്ന്‌ കൂടുതല്‍ ലാഭം പ്രതീക്ഷിക്കാം. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കോടതി, പൊലീസ്‌ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. ഉന്നതരുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യതയുണ്ട്‌. 

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ സന്തോഷം കൈവരും. മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. ജോലിസ്ഥലത്ത്‌ ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ക്ക്‌ സമയം അനുകൂലമാണ്‌.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. നല്ല സുഹൃത്തുക്കളെ ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മാതൃസ്വത്ത്‌ അനുകൂല വരും. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജോലിസ്ഥലത്ത്‌ മേലധികാരികളെ അനുകൂലിച്ചു പോകുന്നതാണ്‌. പൊതുവേ നല്ല സമയമാണിത്‌. ഭൂമി സംബന്‌ധമായ കേസുകളില്‍ അനുകൂല തീരുമാനം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിചാരിച്ചിരിക്കാത്ത സമയത്ത്‌ പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്‌. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ധനപരമായി വിഷമം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം. സ്വത്ത്‌ തര്‍ക്കങ്ങള്‍ക്ക്‌ സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. സ്വത്ത്‌ സംബന്ധിച്ച്‌ അനുയോജ്യമായ ഫലം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img