09:55am 29 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 30 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
30/01/2025  12:28 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 30 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പലതരത്തിലും പണം വന്നുചേരുന്നതാണ്‌. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവയ്‌ ഉണ്ടായേക്കും. പൂര്‍വിക സ്വത്ത്‌ കൈവശം വന്നു ചേരും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രേമ ബന്‌ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സന്താനങ്ങളില്‍നിന്ന്‌ സ്‌നേഹ പൂര്‍ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള്‍ ഒഴിവാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും.


വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രൊമോഷന്‍ ലഭിക്കും. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ഉദ്യോഗത്തില്‍ പ്രതിസന്‌ധിക്ക്‌ സാധ്യത. വിദ്യാവിജയം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാതാപിതാക്കളുമായി കലഹം. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ആരോഗ്യനിലയില്‍ മെച്ചമുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദേശ യാത്ര സംബന്ധിച്ച പല കാര്യങ്ങള്‍ക്കും സഹായം ലഭിക്കും. കത്തിടപാടുകളില്‍ രഹസ്യ സ്വഭാവം അത്യാവശ്യമായി പാലിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കച്ചവടം, കൃഷി എന്നീ മേഖലകളില്‍ പൊതുവേ ഗുണകരമായ സമയം. യാത്രകളില്‍ അതീവ ശ്രദ്ധ നല്‍കുന്നത്‌ ഉത്തമം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്യോഗത്തില്‍ ശോഭിക്കും. ഉന്നതരുടെ പ്രീതിക്ക്‌ പാത്രീഭവിക്കും. ദമ്പതികള്‍ക്കിടയില്‍ ചെറിയതോതിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img