09:55am 29 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 28 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
28/01/2025  12:12 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 28 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വാഹന ലാഭം, ധനലാഭം എന്നിവയ്ക്ക് സാധ്യത ഏറും. സന്താനങ്ങളുടെ ഭാവിക്ക് വേണ്ടി പല കാര്യങ്ങളിലും ദൃഢമായ തീരുമാനങ്ങളെടുക്കും.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നതരുമായുള്ള ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാവാന്‍ സാദ്ധ്യത. വാഹന സംബന്ധമായ അപകടങ്ങള്‍ക്ക് സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നെന്നു വരില്ല. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാനസികമായും ശാരീരികവുമായും സന്തോഷം നിറഞ്ഞ സമയം. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയ്ക്ക് സാധ്യത. തീര്‍ത്ഥയാത്ര സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാവും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനാഗമനം കുറയും. കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം അനുകൂലമാവും. ശുഭ വര്‍ത്തകള്‍ ശ്രവിക്കാനുള്ള സാദ്ധ്യത. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. അയല്‍ക്കാരുമായി ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാദ്ധ്യത പണമിടപാടുകളില്‍ ലാഭമുണ്ടാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദൈവിക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും. ഇഷ്ട ഭോജ്യം ലഭിക്കും. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുക, സന്താനങ്ങളുടെ ഉന്നതിക്ക്‌ വേണ്ടി പരിശ്രമിക്കും. 


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അയല്‍ക്കാരുമായി സൌഹൃദത്തോടെ പെരുമാറുക. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. സുഹൃത്തുക്കള്‍ വഴിവിട്ട്‌ സഹായിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അമിത ചിലവ്‌ നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നത്‌ ഉത്തമം. സര്‍ക്കാര്‍ ഇടപാടുകളില്‍ അനുയോജ്യമായ തീരുമാനം ഉണ്ടാവും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. അനാവശ്യമായ അലച്ചില്‍, ദുരാരോപണം എന്നിവയ്ക്ക്‌ സാദ്ധ്യത. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക. ജോലിയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക. സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ സാദ്ധ്യത.


കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യം മധ്യമം. മാതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക. പുതിയ സുഹൃത്തുക്കളുമായി പരിചയപ്പെടാന്‍ ഇടവരും. വാഹനം ശ്രദ്ധിച്ച്‌ കൈകാര്യം ചെയ്യുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാദ്ധ്യത. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും ഫലമുണ്ടാവും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img