07:47am 01 May 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 25 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
25/01/2025  12:48 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 25 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാഭ്യാസരംഗത്ത്‌ നേട്ടം. പരീക്ഷകളില്‍ വിജയം. വാതരോഗത്തില്‍നിന്ന്‌ ആശ്വാസം. ഭൂമിസംബന്‌ധമായ കേസുകളില്‍ പ്രതികൂലതീരുമാനം.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
രോഗങ്ങള്‍ ശല്യപ്പെടുത്തും. തൊഴില്‍രംഗത്ത്‌ ശക്തമായ പ്രതിസന്‌ധി നേരിടും. മത്സരപ്പരീക്ഷകളില്‍ വിജയവും അംഗീകാരവും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും. ദാമ്പത്യജീവിതം ഭദ്രം. പ്രേമബന്‌ധം ശിഥിലമാകും. പൂര്‍വികസ്വത്ത്‌ ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത്‌ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അംഗീകാരം. പ്രൊമോഷന്‍ ലഭിക്കും. വിദ്യാതടസ്സംമാറും. മത്സരപ്പരീക്ഷകളില്‍ വിജയം. കാര്‍ഷികരംഗത്ത്‌ പ്രതിസന്‌ധി.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴില്‍രംഗത്ത്‌ പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം. വിദേശയാത്രയിലെ തടസ്സംമാറും.


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തികരംഗം മെച്ചപ്പെടും. വിദ്യാഭ്യാസത്തില്‍ പ്രതിസന്‌ധി. രോഗങ്ങള്‍ കുറയും. വിവാദം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകും. ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കും. മോഷണം നടക്കാനിടയുണ്ട്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇന്‍ഷ്വറന്‍സ്‌ ധനം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്‌ ഗുണം. സാഹിത്യരംഗത്ത്‌ അംഗീകാരം. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങും. പുരസ്കാരങ്ങള്‍ ലഭിക്കും. വാഹനസംബന്‌ധമായ കേസുകളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക പുരോഗതി. രാഷ്‌ട്രീയക്കാര്‍ക്ക്‌ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. കേസുകളില്‍ അനുകൂലഫലം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രോഗശമനം. കലാമത്സരങ്ങളില്‍ വിജയിക്കും. പൂര്‍വികസ്വത്ത്‌ അനുഭവത്തില്‍ വരും. സഹോദരങ്ങളില്‍നിന്ന്‌ സഹായം. സാമ്പത്തിക നേട്ടം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img