07:47am 01 May 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 24 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
24/01/2025  01:35 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 24 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്ദേശിച്ച പല കാര്യങ്ങളിലും മുടക്കം ഉണ്ടാകാന്‍ സാധ്യത. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ദൈവിക കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കും. അടുത്ത ബന്ധുക്കളുമായി കലഹം ഉണ്ടാവാന്‍ സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിലുമായി ബന്ധപ്പെട്ട അലച്ചില്‍ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കും. വിദേശത്തു നിന്ന്‌ ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിക്ക്‌ സാധ്യത. പ്രേമ കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാകും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. ദൂരയാത്രചെയ്യും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും.


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഔഷധവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും. വിവാഹം നിശ്ചയിക്കും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. പരീക്ഷകളില്‍ വിജയിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്തോഷ വര്‍ത്തമാനം കേള്‍ക്കാന്‍ സാധ്യത, എന്നിവ ഫലം. ഉന്നതാധികാരികളുടെ പ്രീതി ലഭിക്കാന്‍ സാധ്യത. പൊതുവേ പലതിലും പ്രതികൂലാവസ്ഥ കാണുന്നു. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ രംഗത്ത്‌ മത്സരം ഒഴിവാക്കുക. യാത്രാ തടസം ഉണ്ടാകും. ധനവരവിന്‌ സാധ്യത. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താന സൌഖ്യം ഉണ്ടാവും. അപവാദം കേള്‍ക്കാനിടവരും. രാഷ്ട്രീയത്തിലുള്ള പ്രമുഖരുമായി ബന്ധമുണ്ടാക്കും. ആരോഗ്യം ഉത്തമം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉന്നതാധികാരികളുമായി പൊരുത്തപ്പെടില്ല. കൂട്ടുകച്ചവടത്തില്‍ പങ്കാളികളുമായി യോജിച്ചു പോവുക നന്ന്‌. സന്ധ്യയ്ക്ക്‌ ശേഷം ഏര്‍പ്പെടുന്ന പ്രവര്‍ത്തികളില്‍ വിജയം കൈവരും. 


മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അകാരണമായ ഭയം മനസ്സിനെ അലട്ടും. പൊതുജന മധ്യത്തില്‍ നില മെച്ചപ്പെടും. സ്‌നേഹിതരേയും ഉറ്റബന്ധുക്കളേയും വെറുപ്പിക്കാനിടവരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img