04:19pm 26 August 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 22 ബുധന്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
22/01/2025  12:18 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 22 ബുധന്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാഭ്യാസ വിഷയവുമായി യാത്ര ചെയ്യേണ്ടി വരും. നിങ്ങളോട്‌ അടുപ്പമുള്ള എല്ലാവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും. 


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പലവിധ നിരാശകളും മനസ്സില്‍ ഉടലെടുക്കും. പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്‌. ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കച്ചവടം സംബന്ധിച്ചുള്ള യാത്ര കഴിവതുമൊഴിവാക്കുക. അകാരണമായ ഭയം ഉണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹോദരങ്ങളാല്‍ സഹായം ലഭിക്കും. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകാതെ സൂക്ഷിക്കുക. ഈ ആഴ്ച പൊതുവേ മെച്ചമായിരിക്കും.


കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഒന്നിലും ആസക്തി പാടില്ല. വാഹന ലഭ്യത ഉണ്ടാകും. സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാകും. മുഖ്യമായ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുന്നത്‌ നല്ലത്‌. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിഐപി കളുടെ സഹായസഹകരണം ലഭിക്കും. സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക്‌ നല്ല മതിപ്പുണ്ടാകുന്നതാണ്‌.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാന്‍ സാധ്യത. പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്‌ ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കലാലയത്തിലെ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്‌. വ്യാപാരത്തില്‍ ഉത്തമ നില. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദാമ്പത്യ ബന്ധം വിജയിക്കും. സാമ്പത്തികമായി ഈ ആഴ്ച അത്ര നന്നല്ല എന്നാല്‍ ഈ ആഴ്ച മന: സമാധാനം ലഭിക്കും. തുടങ്ങിവച്ച ഏതുകാര്യവും ഈ ആഴ്ച പൂര്‍ത്തിയാക്കും.


കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹപ്രവര്‍ത്തകരുമായി ഒത്തുചേര്‍ന്നു പോവും. അവിഹിതമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ധന സമ്പാദനം അപകടത്തില്‍ ചാടിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഊഹാപോഹങ്ങളില്‍ വിശ്വസിക്കാതിരിക്കുക ഉത്തമം. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img