
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാഭ്യാസ വിഷയവുമായി യാത്ര ചെയ്യേണ്ടി വരും. നിങ്ങളോട് അടുപ്പമുള്ള എല്ലാവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പലവിധ നിരാശകളും മനസ്സില്‍ ഉടലെടുക്കും. പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്. ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കച്ചവടം സംബന്ധിച്ചുള്ള യാത്ര കഴിവതുമൊഴിവാക്കുക. അകാരണമായ ഭയം ഉണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹോദരങ്ങളാല്‍ സഹായം ലഭിക്കും. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകാതെ സൂക്ഷിക്കുക. ഈ ആഴ്ച പൊതുവേ മെച്ചമായിരിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഒന്നിലും ആസക്തി പാടില്ല. വാഹന ലഭ്യത ഉണ്ടാകും. സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാകും. മുഖ്യമായ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുന്നത് നല്ലത്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിഐപി കളുടെ സഹായസഹകരണം ലഭിക്കും. സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക് നല്ല മതിപ്പുണ്ടാകുന്നതാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാന്‍ സാധ്യത. പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ് ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കലാലയത്തിലെ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്. വ്യാപാരത്തില്‍ ഉത്തമ നില.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദാമ്പത്യ ബന്ധം വിജയിക്കും. സാമ്പത്തികമായി ഈ ആഴ്ച അത്ര നന്നല്ല എന്നാല്‍ ഈ ആഴ്ച മന: സമാധാനം ലഭിക്കും. തുടങ്ങിവച്ച ഏതുകാര്യവും ഈ ആഴ്ച പൂര്‍ത്തിയാക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹപ്രവര്‍ത്തകരുമായി ഒത്തുചേര്‍ന്നു പോവും. അവിഹിതമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ധന സമ്പാദനം അപകടത്തില്‍ ചാടിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഊഹാപോഹങ്ങളില്‍ വിശ്വസിക്കാതിരിക്കുക ഉത്തമം. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം.











