08:55am 01 May 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 21 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
21/01/2025  12:41 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 21 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്‌. ആരോഗ്യ നില മെച്ചപ്പെടും.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യമായി ഓരോന്ന്‌ ഓര്‍ത്ത്‌ വിഷമിക്കാതിരിക്കുക. പണമിടപാടുകളില്‍ ജാഗ്രത ആവശ്യം. സമയം അത്ര മെച്ചമല്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിചാരിച്ചിരിക്കാത്ത സമയത്ത്‌ പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്‌. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക. ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിമര്‍ശനങ്ങളെ അവഗണിക്കുക. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കിട്ടാനുള്ള പണം ഏതുതരത്തിലെങ്കിലും വസൂലാക്കും. ജോലിസ്ഥലത്ത്‌ മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്‌.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്വര്‍ണ വ്യാപാരത്തിലൂടെ ധനലബ്‌ധി. മനോദുഃഖം ശമിക്കും. കേസുകളില്‍ അനുകൂല വിധി. ഉദ്യോഗരംഗത്തെ പ്രതിസന്‌ധികള്‍ ഒത്തുതീര്‍പ്പിലാകും.


വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്‍ഷികരംഗത്ത്‌ ധനാഭിവൃദ്ധിക്ക്‌ യോഗം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. കലാരംഗത്ത്‌ കൂടുതല്‍ അംഗീകാരത്തിന്‌ യോഗം. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൂര്‍വിക ഭൂമി ലഭിക്കും. ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്‌ധിക്കും. ഉദ്യോഗസംബന്‌ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്‌ധമായ തടസ്സംമാറും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കലാരംഗത്ത്‌ അപമാനം. രാഷ്‌ട്രീയക്കാര്‍ക്ക്‌ അഭിമാനകരമായ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. പരീക്ഷകളില്‍ വിജയം. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രോഗശാന്തി. ഭൂമി സംബന്‌ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. ധനം ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img